ട്രോളിംഗ് നിരോധനം ഇന്നു അർധരാത്രി മുതൽ ; പരമ്പരാഗത വള്ളങ്ങൾക്കും കർശന നിയന്ത്രണങ്ങൾ

സെ​ബി മാ​ളി​യേ​ക്ക​ൽ
തൃ​ശൂ​ർ: കേ​ര​ള തീ​ര​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്നു അ​ർ​ധ​രാ​ത്രി നി​ല​വി​ൽ​വ​രും. 52 ദി​വ​സം നീ​ളു​ന്ന നി​രോ​ധ​നം ജൂ​ലൈ 30നാ​ണ് സ​മാ​പി​ക്കു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ചി​ല പു​തി​യ നി​ബ​ന്ധ​ന​ക​ൾ വ​ച്ചി​ട്ടു​ണ്ട്. നാ​ല്പ​തോ അ​ന്പ​തോ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പോ​കു​ന്ന മ​ത്സ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​വ​ണ ഒ​രു ഡി​ങ്കി​ക്കു മാ​ത്ര​മേ പോ​കാ​നാ​കൂ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നും നാ​ലും ഡി​ങ്കി​ക​ൾ​ക്കു പോ​കാ​മാ​യി​രു​ന്നു. (വ​ള്ള​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന മീ​നു​ക​ൾ അ​പ്പ​പ്പോ​ൾ ക​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു ച​ര​ക്കു​വ​ള്ള​മാ​ണ് ഡി​ങ്കി).രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് വ​ള്ള​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ടു​ക. ദൂ​ര​പ​രി​ധി​യി​ല്ലാ​ത്ത​തി​നാ​ൽ മ​ത്സ്യം എ​വി​ടെ കി​ട്ടു​മെ​ന്നു​നോ​ക്കി യാ​ണു യാ​ത്ര.

സാ​ധാ​ര​ണ 20 ഉം 25 ​ഉം നോ​ട്ടി​ക്ക​ൽ മൈ​ൽ (37-46 കി​ലോ​മീ​റ്റ​ർ) അ​ക​ലെ​യാ​ണ് മ​ത്സ്യ​ബ​ന്ധ​നം. ചി​ല സ​മ​യ​ങ്ങ​ളി​ൽ വ​ല നി​റ​യെ മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കാ​റു​ണ്ടെ​ന്നു പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ മീ​നു​ക​ൾ ല​ഭി​ച്ചാ​ൽ ഇ​ത്ത​വ​ണ ത​ങ്ങ​ൾ ക​ഷ്ട​ത്തി​ലാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം.

മ​റ്റു വ​ള്ള​ക്കാ​രെ വി​ളി​ച്ച് അ​വ​ർ​ക്കു ന​ൽ​കേ​ണ്ടി​വ​രും. ഒ​രു വ​ള്ളം ഒ​രു പ്രാ​വ​ശ്യം ക​ട​ലി​ൽ​പ്പോ​യി തി​രി​ച്ചു​വ​ന്നാ​ൽ പി​ന്നെ പോ​കാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ് ഇ​വ​ർ​ക്കി​ട​യി​ലെ പ​ര​ന്പ​രാ​ഗ​ത​മാ​യ വി​ശ്വാ​സം. അ​തി​നാ​ൽ അ​തി​നാ​രും മു​തി​രി​ല്ല. ത​ന്നെ​യു​മ​ല്ല, എ​ത്ര​യും നേ​ര​ത്തെ ക​ര​യ്ക്കെ​ത്തി​ക്കു​ന്ന മീ​നി​നാ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല ല​ഭി​ക്കു​ക.

അ​തി​നാ​ൽ ആ​ദ്യം കി​ട്ടു​ന്ന മീ​ൻ ഡി​ങ്കി​യി​ൽ ഉ​ട​ൻ ക​ര​യി​ലെ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കും. പി​ന്നീ​ട് കി​ട്ടു​ന്ന മീ​ൻ ഡി​ങ്കി തി​രി​കെ​യെ​ത്തി​യാ​ലെ മീ​ൻ കൊ​ടു​ത്തു​വി​ടാ​നാ​കൂ. അ​ല്ലെ​ങ്കി​ൽ മീ​നു​മാ​യി തി​രി​കെ​പ്പോ​രു​ക​യേ ഈ ​നി​യ​മം ഉ​ള്ള​തി​നാ​ൽ വ​ഴി​യു​ള്ളൂ​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ഒാ​ഖി ദു​ര​ന്ത​ത്തി​നു​ശേ​ഷം ക​ട​ൽ പ​ല​പ്പോ​ഴും പ്ര​ക്ഷു​ബ്ധ​മാ​കു​ന്ന​തി​നാ​ൽ ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​വും ഇ​ട​യ്ക്കി​ടെ​യു​ണ്ട്. അ​തി​നാ​ൽ ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​മേ ക​ട​ലി​ൽ പോ​കാ​നാ​വൂ എ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​മെ​ന്നും പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

പോ​ലീ​സും ഫി​ഷ​റീ​സും സം​യു​ക്ത​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കൂ​വെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ചാ​വ​ക്കാ​ട് കോ​സ്റ്റ​ൽ സി​ഐ​യും അ​റി​യി​ച്ചു.ക​ര​യോ​ടു​ചേ​ർ​ന്ന് നാ​ലോ അ​ഞ്ചോ​പേ​ർ മാ​ത്രം മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന ചെ​റു​വ​ഞ്ചി​ക​ൾ ചെ​റു​മ​ത്സ്യം പി​ടി​ക്ക​രു​തെ​ന്നും ചെ​റി​യ ക​ണ്ണി​വ​ല ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

Related posts