കുടിയന്മാര്‍ ഏറെനാളായി കാത്തിരുന്ന ബെവ് ക്യൂ ആപ്പാണ് ഇപ്പോള്‍ താരം. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നതില്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ പിന്നെ ട്രോളുകളുടെ ബഹളമായി.
പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്‌സില്‍ വരെ മലയാളികളുടെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്
അടുത്തകാലത്തൊന്നും മലയാളികള്‍ ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടൊയെന്ന് തന്നെ സംശയമാണ്.
അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വര്‍ധിച്ചതായും കാണാം.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതിനുള്ള ഒടിപി കിട്ടാന്‍ വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം.
ചിലര്‍ക്കാകട്ടെ ഇഷ്ടം പോലെ ഒടിപി കിട്ടുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ നടപടികള്‍ ചലിക്കാത്ത അവസ്ഥയാണ്.
ഏറെനാളായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മദ്യശാലകള്‍ വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്.
ആപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി പോവുകയും ചെയ്തു.
അഞ്ചു മണിയും കഴിഞ്ഞു ആറും ഏഴും മണിയും കടന്നു പോയിട്ടും ആപ്പു വന്നില്ല. ആപ്പു വന്നതാവട്ടെ 12 മണിയ്ക്കു ശേഷവും. എന്തു വന്നാലും ബുക്കു ചെയ്തിട്ടു തന്നെ കാര്യമെന്ന് നിശ്ചയിച്ചുറപ്പിച്ച് ഉറക്കമൊഴിച്ചിരുന്നവര്‍ക്കെല്ലാം ബുക്കു ചെയ്യാനായി.
എന്നാല്‍ രാവിലെ എഴുന്നേറ്റ ശേഷം ബുക്കു ചെയ്യാന്‍ ശ്രമിച്ചവര്‍ക്കൊന്നും സംഗതി കിട്ടിയതുമില്ല. പിന്നെ പലവിധ പ്രശ്‌നങ്ങളും. ഇതെല്ലാംകൂടിയായപ്പോള്‍ ട്രോളന്മാര്‍ക്ക് ചാകരയായി എന്നു പറഞ്ഞാല്‍ മതിയല്ലോ…