ബാഗുകൾ തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടേയും യാത്രയ്ക്ക് അനുസരിച്ചാകണം ബാഗുകൾ എടുക്കേണ്ടത്.
ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാന്റ് ഉള്ളത് ട്രോളി ബാഗുകൾക്കാണ്. ഒന്നിൽ കൂടുകതൽ ദിവസങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ ഷോൾഡർ ബാഗിനേക്കാൾ ട്രോളി ബാഗുകളാകും നല്ലത്. ട്രോളി ബാഗുകളാകുന്പോൾ ഭാരം തോളിൽ ചുമന്ന് യാത്രചെയ്യുമെന്ന പേടിയും വേണ്ട ഉരുട്ടിക്കൊണ്ട് പോകുന്നതിനും സഹായകരമാകുകയും ചെയ്യും.
ട്രോളി ബാഗുകൾ ഇരുചക്രത്തിലുള്ളതും നാല് ചക്രത്തിലുള്ളതും വിപണിയിൽ ലഭ്യമാണ്. അതിനാൽ മിക്കവരും ഇന്ന് ട്രോളി ബാഗിനെയാണ് ആശ്രയിക്കുന്നത്.