പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു കാ​​​​​ഷ്മീ​​​​​രി​​​​​ൽ ആയുധങ്ങളുമായി ട്രക്കിൽ നാലു ഭീകരര്‍!! പിന്നെ നടന്ന സംഭവം ഇങ്ങനെ…

ജ​​​​​മ്മു: പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു കാ​​​​​ഷ്മീ​​​​​രി​​​​​ൽ വ​​​​​ൻ ആ​​​​​യു​​​​​ധ​​​​​സ​​​​​ന്നാ​​​​​ഹ​​​​​വു​​​​​മാ​​​​​യി നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി​​​​​യ നാ​​​​​ലു ഭീ​​​​​ക​​​​​ര​​​​​രെ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ വ​​​​​ധി​​​​​ച്ചു.

ഒ​​​​​രു ട്ര​​​​​ക്കി​​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണു ഭീ​​​​​ക​​​​​ര​​​​രെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ച​​​​ത്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 7.30ന് ​​​​​ജ​​​​​മ്മു-​​​​​ശ്രീ​​​​​ന​​​​​ഗ​​​​​ർ ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ താ​​​​​വി പാ​​​​​ല​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ.

ക​​​​​ര​​​​​സേ​​​​​ന​​​​​യും പോ​​​​​ലീ​​​​​സും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണു ഭീ​​​​​ക​​​​​ര​​​​​രെ നേ​​​​​രി​​​​​ട്ട​​​​​ത്. നാ​​​​​ലു ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ​​​​​യും മൃ​​​​​ത​​​​​ദേ​​​​​ഹം ട്ര​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

ഏ​​​​​ഴ് എ​​​​​കെ അ​​​​​സോ​​​​​ൾ​​​​​ട്ട് റൈ​​​​​ഫി​​​​​ളു​​​​​ക​​​​​ൾ, ഒ​​​​​രു എം4 ​​​​​റൈ​​​​​ഫി​​​​​ൾ, മൂ​​​​​ന്നു കൈ​​​​​ത്തോ​​​​​ക്കു​​​​​ക​​​​​ൾ, 14 ഗ്ര​​​നേ​​​ഡു​​​ക​​​ൾ, വെ​​​​​ടി​​​​​ക്കോ​​​​​പ്പു​​​​​ക​​​​​ൾ തു​​ട​​ങ്ങി​​യ​​​​​വ ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ പ​​​​​ക്ക​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി ജ​​​​​മ്മു സോ​​​​​ൺ എ​​​​​ഡി​​​​​ജി​​​​​പി മു​​​​​കേ​​​​​ഷ് സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.

ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട ട്ര​​​​​ക്ക് ഡ്രൈ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണം ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​ക്കി. ജ​​​​​മ്മു​​​​​വി​​​​​ൽ​​​​​നി​​​​​ന്നു ശ്രീ​​​​​ന​​​​​ഗ​​​​​ർ ഭാ​​​​​ഗ​​​​​ത്തേ​​​​​ക്കു സം​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ ത​​​​​ര​​​​​ത്തി​​​​​ൽ പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ട്ര​​​​​ക്കി​​​​​നെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നു.

സി​​​​​ധ്ര ചെ​​​​​ക് പോ​​​​​യി​​​​​ന്‍റി​​​​​നു സ​​​​​മീ​​​​​പം ട്ര​​​​​ക്ക് നി​​​​​ർ​​​​​ത്തി. പ്രാ​​​​​ഥ​​​​​മി​​​​​ക കൃ​​​​​ത്യം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കാ​​​​​നെ​​​​​ന്ന വ്യാ​​​​​ജേ​​​​​ന ഡ്രൈ​​​​​വ​​​​​ർ ഇ​​​​​റ​​​​​ങ്ങി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു.

സം​​​​ശ​​​​യം തോ​​​​ന്നി​​​​യ പോ​​​​ലീ​​​​സ് സം​​​​ഘം ട്ര​​​​ക്കി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​വേ ട്ര​​​​ക്കി​​​​ന്‍റെ അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​വ​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണു നാ​​​​ലു ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഭീ​​​ക​​​ര​​​ർ എ​​​ത്തി​​​യ ട്ര​​​ക്കി​​​ന്‍റേ​​​ത് വ്യാ​​​ജ ന​​​ന്പ​​​ർ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​ഡി​​​ജി​​​പി മു​​​കേ​​​ഷ് സിം​​​ഗ് പ​​​റ​​​ഞ്ഞു. എ​​​ൻ​​​ജി​​​ൻ, ഷാ​​​സി ന​​​ന്പ​​​റു​​​ക​​​ൾ മാ​​​യ്ക്കാ​​​നും ശ്ര​​​മം ന​​​ട​​​ന്നി​​​രു​​​ന്നു.

ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ജ​​​​​മ്മു​​​​​വി​​​​​ലെ ന​​​​​ർ​​​​​വാ​​​​​ൾ ബൈ​​​​​പാ​​​​​സി​​​​​ൽ ഒ​​​​​രു ട്ര​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ന്ന് ജ​​​​​യ്ഷ്-​​​​​ഇ-​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് ഭീ​​​​​ക​​​​​ര​​​​​രെ അ​​​​​ന്നു പി​​​​​ടി​​​​​കൂ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment