ദിവസേന പല തരത്തിലുള്ള വീഡിയോയും ഫോട്ടോയുമാണ് വെെറലാകുന്നത്. ഭക്ഷണങ്ങളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയെ വേണ്ട.
ഭക്ഷണം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. സോഷ്യൽ മീഡിയയുടെ വരവോടെ ഭക്ഷണത്തിന്റെ സ്പോട്ട് സഹിതമുള്ള വിവരങ്ങൾ ഇന്ന് ലഭിക്കും.
പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ്. ചെറുപ്പക്കാർ അധികവും സ്ട്രീറ്റ് ഫുഡിനു പിന്നാലെയാണ് പായാറുള്ളത്.
അത്തരത്തിൽ ഒരു സ്ഥലമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു വാഹനമാണെന്നേ തോന്നുകയുള്ളു.
എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അതൊരു റെസ്റ്റോറന്റിന്റെ രൂപത്തിൽ മാറുന്നതു നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ചുമന്ന നിറത്തിലുള്ള ഒരു ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ അൽപ സമയത്തിനു ശേഷം ട്രക്ക് നിന്ന സ്ഥാനത്ത് വലിയൊരു റെസ്റ്റോറന്റ് പ്രത്യക്ഷപ്പെടുകയാണ്.
ആദ്യം സ്റ്റെപ്പുകൾ താഴേക്ക് വരുന്നു. പിന്നാലെ ചിറകുകൾ പോലെ രണ്ട് ജനാലകൾ ഉണ്ടാകുന്നു. ഇതെന്ത് മാജിക്കാണെന്ന് അതിശയിച്ചു പോകും.
അതിനു പിന്നാലെ മേൽക്കൂരയും കിച്ചണും കഴിക്കാനുള്ള സ്ഥലവും തുറന്നു വരുന്നു. എന്തായാലും സംഗതി സോഷ്യൽ മീഡിയയിൽ വെെറലായി. ഇത് നിർമിച്ച ആളുടെ ബുദ്ധി വേറെ ലെവൽ ആണെന്നാണ് പരക്കെയുള്ള കമന്റ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.