ബസിന് പിന്നിലേക്ക് ട്രക്ക് ഇടിച്ച് കയറി ; 11 മരണം, നിരവധിപേർക്ക് പരിക്ക്

ട്ര​ക്ക് ബ​സി​ൽ ഇ​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ  പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ലാ​ണ് സം​ഭ​വം. ​രാ​ജ​സ്ഥാ​നി​ലെ പു​ഷ്‌​ക​റി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വൃ​ന്ദാ​വ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് പു​ല​ർ​ച്ചെ 4.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​മ്പോ​ൾ ബ​സ് ഡ്രൈ​വ​റും ചി​ല യാ​ത്ര​ക്കാ​രും ബ​സി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷ​പ്പെ​ട്ട ഒ​രാ​ൾ പ​റ​യു​ന്നു.

ഇ​ന്ധ​നം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ല​ഖ​ൻ​പൂ​ർ മേ​ഖ​ല​യി​ലെ ആ​ന്ത്ര ഫ്‌​ളൈ​ഓ​വ​റി​ൽ ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നി​ൽ നി​ന്ന് ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് പു​രു​ഷ​ന്മാ​രും ആ​റ് സ്ത്രീ​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ബ​സ് ഹൈ​വേ​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ചി​ല യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു, ചി​ല​ർ കൂ​ട്ടി​യി​ടി​ക്കു​മ്പോ​ൾ പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഭ​ര​ത്പൂ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) മൃ​ദു​ൽ ക​ച​വ പ​റ​ഞ്ഞു.

 

Related posts

Leave a Comment