വാഷിംഗ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ താൻ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്നാൽ അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള നിയമപോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
താങ്ക്സ്ഗിവിംഗ് ഡേയുടെ ഭാഗമായുള്ള സന്ദേശത്തിനു ശേഷം വൈറ്റ് ഹൗസിലായിരുന്നു ട്രംപിന്റെ പ്രതികരണം. കോവിഡ് വാക്സിൻ അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മുൻനിരപോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കുമാണ് വാക്സിൻ നൽകുന്ന കാര്യത്തിൽ ആദ്യം പരിഗണനയെന്നും ട്രംപ് പറഞ്ഞു.
ബൈഡൻ മിഷിഗൻ സംസ്ഥാനത്തു വിജയിച്ചതായി പ്രഖ്യാപിച്ചതോടെയാണ് ട്രംപിന്റെ മനംമാറിയത്. ബൈഡന് അധികാരം കൈമാറാൻ നീക്കങ്ങൾ തുടങ്ങിയ തായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, ഫലത്തെചോദ്യം ചെയ്തു ട്രംപ് സമർപ്പിച്ച ഹർജികൾ പല സംസ്ഥാനങ്ങളിലെ കോടതികളും തള്ളി.
അധികാരകൈമാറ്റത്തിനുള്ള നടപടികൾ ട്രംപ് ഭരണകൂടം ആരംഭിച്ചതായി ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) അഡ്മിനിസ്ട്രേറ്റർ എമിലി മ ർഫി തിങ്കളാഴ്ച ബൈഡനെ കത്തിലൂടെ അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചതായി ട്രംപ് ഭരണകൂടം ആദ്യമായി നടത്തിയ വെളിപ്പെ ടുത്തലാണിത്.
രാജ്യതാത്പര്യത്തെപ്രതി അധികാരകൈമാറ്റത്തിനു ട്രംപ് തയാറാകുമെന്ന് മർഫി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.