ഷ്രെവപോർട്ട് (ലൂസിയാന): സോഷ്യൽ മീഡിയയിൽ ട്രംപിനെതിരെ ഭീഷണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്കിന് (31) യുഎസ് മജിസ്ട്രേറ്റ് ഡിസ്ട്രിക്ട് ജഡ്ജി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ആഴ്ചയിൽ അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജിയുടെ ഉത്തരവ്.
ബോണ്ട് സമർപ്പിച്ച് ജാമ്യം നൽകണമോ എന്നു പിന്നീട് കോടതി തീരുമാനിക്കും. നവംബർ ആറിനായിരുന്നു ഫ്രൈഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാഡൊ പാരിഷ് ഷെറിഫ് ഓഫിസാണ് സോഷ്യൽ മീഡിയായിലെ ഭീഷണി കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിലൂടഐന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഈ വിധി. സോഷ്യൽ മീഡിയയിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിദഗ്ദ്ധമായ പരിശോധനകൾ നടത്തുന്നുണ്ട്. തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്നുഇഷോലക്ക് കോടതിയിൽ ബോധിപ്പിച്ചുവെങ്കിലും യുഎസ് മാർഷൽ പരിശോധിക്കുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
റിപ്പോർട്ട്: പി.പി. ചെറിയാൻ