വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി ഡോണള്‍ഡ് ട്രംപ് അംഗീകരിക്കുവാന്‍ തയാറാകുന്നതായി സൂചന. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ രണ്ടാംഘ വ്യാപനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നൽകിയത്.നമ്മള് ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല.
ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും.
എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല. ട്രംപ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിലെ തോൽവി എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ട്രംപ് നൽകിയില്ല.