വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി നിഷേധിച്ച ട്രംപിന്‍റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. സിയാറ്റില്‍ കോടതിയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. രാജ്യവ്യാപകമായി താത്കാലികമായാണ് ഉത്തരവിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപിന്‍റെ ഉത്തരവ് മുമ്പും വിവിധ കോടതികള്‍ സ്‌റ്റേ ചെയ്‌തെങ്കിലും രാജ്യവ്യാപകമായി സ്‌റ്റേ ചെയ്തുള്ള ഉത്തരവ് ഇതാദ്യമായാണ്. വാഷിംഗ്ടണ്‍ എജി ബോബ് ഫെര്‍ഗുസന്‍റെ പരാതിയിന്മേലാണ് കോടതി വിധി.
ഉത്തരവിനെ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം ജഡ്ജി ജയിംസ് റോബര്‍ട്ട് തള്ളി. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ സാധിക്കുമെന്ന ജില്ലാ ജഡ്ജിയുടെ ഉത്തരവ് നിലനില്‍ക്കുമെന്നും സിയാറ്റില്‍ കോടതി വ്യക്തമാക്കി.
ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍റെ ഉത്തരവ് വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഉത്തരവിനെത്തുടര്‍ന്ന് ഒരു ലക്ഷം വീസകള്‍ റദ്ദു ചെയ്തിരുന്നു.