വാഷിംഗ്ടൺ: തിങ്കളാഴ്ച നടക്കുന്ന ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ കടുത്ത ശൈത്യത്തെത്തുടർന്നു ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്കു മാറ്റി. തിങ്കളാഴ്ച വാഷിംഗ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പായിരിക്കുമെന്നാണു പ്രവചനം. ആർക്ടിക് സമാനമായ ഈ ശൈത്യ സാധ്യ കണക്കിലെടുത്താണ് അസാധാരണ നടപടി.
തണുത്ത് വിറച്ച് വാഷിംഗ്ടൺ: ട്രംപിന്റെ സ്ഥാനാരോഹണം ക്യാപിറ്റോൾ മന്ദിരത്തിലാക്കി
