ഇമ്മിണി ബല്ല്യ ബട്ടൺ! വ​ല​തും ശ​ക്ത​വു​മാ​യ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​നാ​ണ് തന്‍റേതെന്ന് ഉന്നിന് ട്രംപിന്‍റെ മറുപടി

ന്യൂ​യോ​ർ​ക്ക്: ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​ണ്‍ എ​പ്പോ​ഴും എ​ന്‍റെ മേ​ശ​പ്പു​റ​ത്തു​ണ്ടെ​ന്ന ട്വീ​റ്റി​ന് അ​മേ​രി​ക്ക​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ മ​റു​പ​ടി. നി​ങ്ങ​ളെ​ക്കാ​ളും വ​ലു​തും ശ​ക്തി​യേ​റി​യ​തു​മാ​യ ബ​ട്ട​നാ​ണ് എ​ന്‍റെ പ​ക്ക​ലു​ള്ള​തെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ട്വീ​റ്റ്. അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​ണ്‍ എ​പ്പോ​ഴും അ​ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

പ​ക്ഷെ അ​ദേ​ഹ​ത്തി​ന്‍റേ​തി​നെ​ക്കാ​ൾ വ​ല​തും ശ​ക്ത​വു​മാ​യ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​നാ​ണ് എ​ൻേ​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​രെ​ങ്കി​ലും അ​റി​യി​ക്കാ​നാ​യി​രു​ന്നു ട്രം​പി​ന്‍റെ ട്വീ​റ്റ്. അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​ണ്‍ എ​പ്പോ​ഴും എ​ന്‍റെ മേ​ശ​പ്പു​റ​ത്തു​ണ്ട്. അ​മേ​രി​ക്ക മു​ഴു​വ​ൻ ഞ​ങ്ങ​ളു​ടെ ആ​ണ​വാ​യു​ധ പ​രി​ധി​യി​ലാ​ണ്.

എ​നി​ക്കോ എ​ന്‍റെ രാ​ജ്യ​ത്തി​നോ എ​തി​രേ യു​ദ്ധം ആ​രം​ഭി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു ടെ​ലി​വി​ഷ​ൻ സ​ന്ദേ​ശ​ത്തി​ൽ കിം ​മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. 2017ൽ ​മൂ​ന്നു വ​ട്ടം യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി​സം​ബ​റി​ൽ കൊ​ണ്ടു​വ​ന്ന ഉ​പ​രോ​ധം ഉ​ത്ത​ര​കൊ​റി​യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി 90 ശ​ത​മാ​ന​വും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ്.

പോ​യ വ​ർ​ഷം നി​ര​വ​ധി മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ ന​ട​ത്തി​യ​ത്. ഹൈ​ഡ്ര​ജ​ൻ ബോം​ബ് പ​രീ​ക്ഷ​ണ​വും ന​ട​ത്തി. ഉ​ത്ത​ര​കൊ​റി​യ​യെ മു​ച്ചൂ​ടും ന​ശി​പ്പി​ക്കു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും കിം ​ഇ​തൊ​ന്നും വ​ക​വ​ച്ചി​ട്ടി​ല്ല. ട്രം​പി​ന്‍റെ തു​ട​ർ​ച്ച​യാ​യു​ള്ള ഭീ​ഷ​ണി​ക​ൾ പ്ര​ശ്നം വ​ഷ​ളാ​ക്കി​യെ​ന്ന നി​ല​പാ​ടും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഉ​ർ​ന്നി​ട്ടു​ണ്ട്.

Related posts