ട്രംപിന്റെ പിന്നിലെ പ്രിയാ വാര്യര്‍! ലോകം കണ്ടത് 17കാരന്റെ വൈറല്‍ ഭാവം, ട്രംപിന്റെ റാലിയില്‍ പിന്നില്‍ നിന്ന പതിനേഴുകാരന്‍ ലോകത്തിന്റെ നോട്ടപ്പുള്ളി ആയതിങ്ങനെ

മൊന്റാനയിലെ ബില്ലിങ്‌സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ റാലിയില്‍ പങ്കെടുത്ത ഒരു കൗമാരക്കാരനാണ് ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാ വിഷയം. പ്രസിഡന്റ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ആവേശപൂര്‍വ്വം കേട്ടിരിക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും. ഇതിനിടയിലാണ് ട്രംപിന്റെ തൊട്ടുപിന്നില്‍ നിന്ന 17കാരനായ ടെയ്‌ലര്‍ ലിന്‍ഫെസ്റ്റി കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

പ്ലെയിഡ് ഷര്‍ട്ട് ധരിച്ചിരുന്ന ടെയ്‌ലറിന്റെ മുഖഭാവം ലക്ഷക്കണക്കിന് പേരാണ് ലൈവായി ടിവിയിലൂടേയും നേരിട്ടും കണ്ടത്. ട്രംപ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മുഖഭാവം മാറുന്ന ടെയ്‌ലറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ റാലിക്കിടെ കൗമാരക്കാരനെ ഒരു സ്ത്രീ വന്ന് ട്രംപിന്റെ പിന്നില്‍ നിന്ന് മാറ്റുകയും ചെയ്തു. ട്രംപിന്റെ ഓരോ വാക്കിലും ടെയ്‌ലര്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ചൈനയെ വലിയ സാന്പത്തികശക്തിയായി വളരാന്‍ വഴിതെളിച്ചതു ലോകവ്യാപാരസംഘടനയാണെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. വളരുന്ന സന്പദ്ഘടനകള്‍ എന്ന പേരിലുള്ള ചില രാജ്യങ്ങളുണ്ട്. വേണ്ടത്ര വളര്‍ച്ചയെത്താത്തവരാണവര്‍. അതുകൊണ്ട് അവര്‍ക്കു നമ്മള്‍ സബ്‌സിഡി നല്‍കുന്നു. ഇതൊരു വട്ടാണ്. ഇന്ത്യയും ചൈനയുമെല്ലാം വികസ്വരരാജ്യങ്ങളാണെന്നു പറയുന്നു. അതുകൊണ്ട് അവര്‍ക്കു സബ്‌സിഡി കിട്ടുന്നു. നമ്മള്‍ അവര്‍ക്കു പണം കൊടുക്കുന്നു. നമ്മള്‍ അതു നിര്‍ത്താന്‍ പോവുകയാണ്. നമ്മള്‍ അതു നിര്‍ത്തിക്കഴിഞ്ഞു” -ട്രംപ് പറഞ്ഞു.

Related posts