വാഷിംഗ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന് ഡൊണാൾഡ് ട്രംപ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വിജയിച്ചാൽ അത് അമേരിക്കയുടെ രക്തച്ചൊരിച്ചിലായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. മെക്സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനുപിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചിൽ പ്രയോഗം.
‘രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. താൻ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളൊന്നും ചൈനയ്ക്ക് വിൽക്കാൻ കഴിയില്ല എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോ ബൈഡൻ “ഏറ്റവും മോശം” പ്രസിഡന്റാണെന്നും ട്രംപ് ആരോപിച്ചു.