ജനാധിപത്യത്തിന്റെ തലകൊയ്യല്‍! സ്വാതന്ത്ര്യ പ്രതിമയുടെ ശിരച്ഛേദം നടത്തുന്ന ട്രംപിന്റെ കാര്‍ട്ടൂണ്‍ വിവാദമായി

2017feb5germany

ബര്‍ലിന്‍: ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ അറുത്തതലയുമായി നില്‍ക്കുന്ന ട്രംപിന്‍റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ജര്‍മന്‍ വാരിക ഡെര്‍സ്പീഗല്‍ വിവാദത്തിനു തിരികൊളുത്തി. ഒരു കൈയില്‍ പ്രതിമയുടെ രക്തം ഒലിക്കുന്ന ശിരസും മറ്റേ കൈയില്‍ കത്തിയുമായി നില്‍ക്കുന്ന ട്രംപിനെയാണു ക്യൂബയില്‍നിന്നു യുഎസില്‍ കുടിയേറിയ ആര്‍ട്ടിസ്റ്റ് ഏഡല്‍ റൊഡ്രിഗസ് ചിത്രീകരിച്ചത്.

ജനാധിപത്യത്തിന്‍റെ തലകൊയ്യലാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് ഏഡല്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു. ഡെര്‍സ്പീഗലിന്റെ മുഖചിത്രം ട്വിറ്ററിലും ജര്‍മന്‍ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി.

Related posts