ട്രം​പി​ന്‍റെ സമ്പൂ​ർ​ണ ആ​ധി​പ​ത്യം; ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം നേ​ടി.

435 അം​ഗ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട 218 സീ​റ്റു​ക​ൾ റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ഉ​റ​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഇ​തു​വ​രെ 208 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്പ​തു സീ​റ്റു​ക​ളി​ലെ ഫ​ലം വ​ന്നി​ട്ടി​ല്ല.

ന​വം​ബ​ർ അ​ഞ്ചി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ സെ​ന​റ്റി​ലും റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ഭൂ​രി​പ​ക്ഷം നേ​ടി. നൂ​റം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ന്മാ​ർ​ക്ക് 53ഉം ​ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് 47ഉം ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.

കോ​ൺ​ഗ്ര​സി​ലെ ഇ​രു​സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത് ട്രം​പി​ന്‍റെ ഭ​ര​ണം അ​നാ​യാ​സ​മാ​ക്കും. കു​ടി​യേ​റ്റം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ട്രം​പി​ന്‍റെ തീ​രു​മാ​നം ത​ട​യാ​ൻ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ക​ഴി​യാ​താ​കും.

Related posts

Leave a Comment