വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ്ടായിരുന്ന മേൽക്കൈ നഷ്ടമാകുന്നതായി അഭിപ്രായസർവേകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനു ജനപിന്തുണ വർധിക്കുന്നതായും കണ്ടെത്തി.
എൻബിസി ന്യൂസ് നടത്തിയ സർവേയിൽ ട്രംപും കമലയും 48 ശതമാനം പിന്തുണയുമായി ഒപ്പത്തിനൊപ്പമെത്തി. കഴിഞ്ഞമാസം ഇവർ നടത്തിയ സർവേയിൽ കമലയ്ക്ക് നാലു പോയിന്റ് ലീഡ് ഉണ്ടായിരുന്നതാണ്.
എബിസി ന്യൂസിന്റെ പുതിയ സർവേയിൽ കമല 50 ശതമാനം പിന്തുണയുമായി മുന്നിലാണ്. ട്രംപിന് 48 ശതമാനം പിന്തുണയുണ്ട്. കഴിഞ്ഞമാസത്തെ സർവേയിൽ കമലയ്ക്ക് 52ഉം ട്രംപിന് 46ഉം ശതമാനമായിരുന്ന.
സിബിഎസ് ന്യൂസ് സർവേയിൽ കമലയ്ക്ക് 51ഉം ട്രംപിന് 48ഉം ശതമാനമാണ് പിന്തുണ. കഴിഞ്ഞ സർവേയിൽ കമല നാലു പോയിന്റ് മുന്നിലായിരുന്നു.
സ്ത്രീവോട്ടർമാരുടെ പിന്തുണ നേടുന്നതിൽ കമല മുന്നിലാണ്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പരന്പരാഗത വോട്ടർമാരായ ആഫ്രിക്കൻ, ഹിസ്പാനിക് വംശജരെ ആകർഷിക്കാൻ കമലയ്ക്കു കഴിയുന്നില്ല.