തോല്‍വി പ്രവചിച്ച ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഡോണള്‍ഡ് ട്രംപ്് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ വിജയിച്ചു കയറിയപ്പോള്‍ ലോകം പറഞ്ഞു സര്‍വേകള്‍ പ്രവചിക്കുന്നത് വെറുതെയാണെന്ന്. എന്നാല്‍ ഒരാള്‍ ട്രംപിന്റെ വിജയം പ്രവചിച്ചിരുന്നു. അക്കാര്യത്തില്‍ അയാള്‍ക്കു സംശയവുമുണ്ടാവാന്‍ വഴിയില്ല. കാരണം ആ പ്രവാചകന്റെ പേര് നോസ്ട്രദാമസ് എന്നായിരുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം മുമ്പില്‍ കാണാന്‍ കഴിവുണ്ടായിരുന്ന ഈ ഫ്രഞ്ചു പ്രവാചകന് 400 വര്‍ഷം മുമ്പ് ട്രംപിന്റെ വിജയം പ്രവചിരുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം.
1566ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്. രണ്ടാം ലോകയുദ്ധവും വേള്‍ഡ്ട്രേഡ് സെന്റര്‍ ആക്രമണവുമെല്ലാം നോസ്ട്രദാമസിന്റെ പ്രവചനങ്ങളില്‍ കൃത്യമായിരുന്നു. നാലുവരിയുള്ള ശ്ലോകങ്ങളായിയാണ് നോസ്ട്രദാമസിന്റെ പ്രവചനങ്ങള്‍. മൂന്നാം വാല്യത്തിലെ 81-ാമത്തെ ശ്ലോകത്തില്‍ പ്രവചിച്ചിരിക്കുന്നത് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചാണെന്നാണ് ഒട്ടു മിക്ക ആളുകളും വിശ്വസിക്കുന്നത്.
“ഒരു നാണവുമില്ലാത്ത വിടുവായനായ ഒരാള്‍ സര്‍വസൈന്യാധിപനായി തെരഞ്ഞെടുക്കപ്പെടും. ഇയാളുടെ ഭയമില്ലാത്ത പ്രവൃത്തികള്‍ പലപ്പോഴും വിവാദപരമാകും ” ഈ വരികള്‍ വായിക്കുന്ന ആരും ഇത് ട്രംപിനേക്കുറിച്ചാണെന്ന് ഉറച്ചു വിശ്വസിക്കും. 2017 ജനുവരി 20ന് സ്ഥാനമേല്‍ക്കുന്ന ട്രംപ് അതോടെ സര്വസൈന്യധിപനുമാകും. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോസ്ട്രദാമസിന്റെ മറ്റു പ്രവചനങ്ങളില്‍ ഹില്ലരിയുടെ തോല്‍വിയേക്കുറിച്ചും പുടിനുമായുള്ള ട്രംപിന്റെ സഖ്യവും പ്രവചിച്ചിരിക്കുന്നു.