വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ട്രംപിന്റെ ആദ്യ നടപടി എന്തായിരിക്കുമെന്ന് ഏവരും ആകാംഷയോടെ ഉറ്റു നോക്കിയിരുന്നു. ഊഹങ്ങൾ തെറ്റിയില്ല , ട്രംപ് ആദ്യം കത്രിക വച്ചത് ഒബാമ കെയറിനു തന്നെ. ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ട്രംപ് മരവിപ്പിച്ചു.
നേരത്തെതന്നെ പദ്ധതി നിർത്തലാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പകരമായി പുതിയ പദ്ധതി തുടങ്ങുമെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടന്ന ആദ്യ കൂടിക്കാഴ്ചയിൽ പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ട്രംപ് ഉറപ്പ് നൽകിയിരുന്നു. –