വയസ് വെറും 27 മാത്രം, ഡോണാള്‍ഡ് ട്രംപിന്റെ വലംകൈ, തിരശീലയ്ക്കു പിന്നില്‍ കാര്യങ്ങള്‍ നീക്കുന്ന ഹോപ് ഹിക്‌സ് എന്ന സുന്ദരിയെക്കുറിച്ച്

trumpഅമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലോകത്തിന്റെ ശ്രദ്ധ നിയുക്ത അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് അകന്നിരിക്കുകയായിരുന്നു. എന്നാല്‍ ഈ വരുന്ന ജനുവരി 20 ാം തിയതി ലോകത്ത് ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലവനായി ട്രംപ് അധികാരമേല്ക്കും. വീണ്ടും ലോക മാധ്യമങ്ങളുടെ ശ്രദ്ധ ഡോണള്‍ഡ് ട്രംപ് എന്ന വ്യക്തിയിലേയ്ക്കും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആളുകളിലേയ്ക്കും വാര്‍ത്തകളിലേക്കും തിരിയുകയാണ്.

ട്രംപിന്റെ സ്വഭാവ രീതികള്‍ സാധാരണ അധികാരികളില്‍ നാം കണ്ടു ശീലിച്ചതിനേക്കാള്‍ വ്യത്യസ്തമാണ്. ഇലക്ഷന്‍ പ്രചാരണ വേളകളിലെ ട്രംപിന്റെ പ്രകടനങ്ങള്‍ അതിന് തെളിവാണ്. രാജ്യത്തിനകത്തും പുറത്തും ഭൂരിഭാഗം പേരും ഹില്ലരി ജയിക്കുമെന്ന് വിധിയെഴുതിയപ്പോഴും കൂളായി ജയിച്ചു കയറുന്ന ട്രംപിനെയാണ് നാം കണ്ടത്. ഇതിനൊക്കെ ട്രംപിനെ സഹായിച്ചതും ബുദ്ധിഉപദേശിച്ചതും ആരായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ?  ഹോപ് ഹിക്‌സ് എന്ന 27 കാരി സുന്ദരിയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ച് ട്രംപിന്റെ വലംകൈയായി കൂടെ നിന്നത്.

വിശദമായി പറഞ്ഞാല്‍ ഹിക്‌സാണ് ട്രംപിന്റെ ഗേറ്റ് കീപ്പര്‍. ട്രംപ് ഓര്‍ഗനൈസേഷനിലെ ജീവനക്കാരിയായ ഹിക്‌സ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രെസ് സെക്രട്ടറി ആയിരുന്നു. ട്രംപിന്റെ വിജയത്തിനുശേഷം നടന്ന ഒരു റാലിയില്‍ ചെറിയൊരു പ്രസംഗം നടത്തിയതൊഴിച്ചാല്‍ എല്ലാം അണിയറയ്ക്ക് പിന്നിലിരുന്ന് നിയന്ത്രിക്കുന്ന അവള്‍ പുറംലോകത്ത് പ്രത്യക്ഷപ്പെടുക കുറവായിരുന്നു. എന്നാല്‍ ഇനി അത് മാറുകയാണ്. ഒരു പക്കാ ബിസിനസുകാരന്റെ എല്ലാവിധ ചടുലതയോടും കൂടി ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ സ്ട്രാറ്റജി കമ്യൂണിക്കേഷന്‍സ് ഡയറക്റ്ററായി തെരഞ്ഞെടുത്തത് ഹോപ് ഹിക്‌സിനെയാണ്. അതായത് മാധ്യമങ്ങള്‍ക്കും ട്രംപിനുമിടയിലെ മിഡില്‍ഗേള്‍ ഹിക്‌സായിരിക്കും. ഹിക്‌സിന്റെ അനുമതിയില്ലാതെ ഒരു മാധ്യമപ്രവര്‍ത്തകനും ട്രംപിന്റെ അഭിമുഖം ലഭിച്ചെന്നുവരില്ല. എന്താണ് ട്രംപിന്റെ മാധ്യമനയമെന്ന് തീരുമാനിക്കുന്നതിലും സ്വാധീനം ചെലുത്തുക പബ്ലിക് റിലേഷന്‍സ് രംഗത്ത് കഴിവ് തെളിയിച്ച ഹിക്‌സ് തന്നെയാകും എന്നാണറിയുന്നത്.

ഹിറ്റ്‌സിക് സ്ട്രാറ്റജീസ് എന്ന പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് ഹിക്‌സ് ട്രംപ് ഓര്‍ഗനൈസേഷനിലെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച ഉടന്‍ ഡൊണാള്‍ഡ് ട്രംപ് 2015 ജനുവരിയില്‍ ഹിക്‌സിനെ പ്രെസ് സെക്രട്ടറി ആക്കി. െ്രെപമറികളിലെ ട്രംപിന്റെ വിജയത്തിനു ശേഷം കാംപെയ്‌നില്‍ ഹിക്‌സിന്റെ മുഴുനീള സേവനം വേണമെന്ന് ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തില്‍ അത് വേണ്ട എന്ന് തീരുമാനിച്ച അവളെ ട്രംപ് പിന്നീട് സമ്മതിപ്പിക്കുകയായിരുന്നു. ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് ഡിസംബറിലാണ് ഹിക്‌സിനെ പുതിയ തന്ത്രപ്രധാന പദവിയിലേക്ക് തെരഞ്ഞെടുത്തത്. ഇപ്പോള്‍ ട്രംപ് മാധ്യമങ്ങളെ കാണാന്‍ പോകുന്നത് ഹെക്‌സിനെ കൂട്ടിയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതിന് മുമ്പ് രാഷ്ട്രീയത്തില്‍ ഹികിസിന് മുന്‍ പരിചയം ഒന്നുമില്ലെന്നുള്ളത് മറ്റൊരു ശ്രദ്ധേയമായ കാര്യം. വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിരുതനായ ട്രംപിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞ ഹെക്‌സിന്റെ കഴിവിനെ പുകഴ്ത്തുകയാണ് ഇപ്പോള്‍ മാധ്യമ ലോകം. അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഒരുങ്ങുന്ന ട്രംപിന്റെ ഒപ്പമോ ട്രംപിനേക്കാളുമോ തിരക്കേറിയ ആളായിരിക്കും ഹെക്‌സ് ഇനിയങ്ങോട്ട്.

Related posts