വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ആശങ്കയേറ്റി പുതിയ സര്‍വേ ഫലം പുറത്തു വന്നു. ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ ഭൂരിപക്ഷം ആളുകളും വിശ്വസിക്കു ന്നുണ്ടെന്നാണ് സര്‍വേ ഫലം. എപി–ജിഎഫ്‌കെ സര്‍വേയില്‍ 70 ശതമാനത്തിലധികം പേരാണ് ട്രംപിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കുന്നത്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരില്‍ പോലും ട്രംപ് തെറ്റ് ചെയ്തിട്ടുണ്ടാകാമെന്ന് കരുതുന്നവരുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. ട്രംപ് ക്യാംപില്‍ നിന്നുള്ള 35 ശതമാനം പേരാണ് ഇത്തരത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നതെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള രണ്ടാം സംവാദം നടന്ന ഒക്ടോബര്‍ ഒന്‍പതു മുതല്‍ 11 ലധികം സ്ത്രീകളാണ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ട്രംപ് ക്യാംപ് നിഷേധിച്ചിരുന്നു.