വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി. ഡെമോക്രാറ്റിക് അംഗങ്ങൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണിത്.
അതേസമയം, ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കോടതിയിൽ ഹാജരായി സാക്ഷി പറയുമെന്ന് പറയുന്നവർ ഇതിനെ ഒരു രാഷ്ട്രീയ ആയുധമായാണ് കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റ് പദത്തിലിരിക്കുന്നയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പരിശോധന വരുന്നത് ഇതാദ്യമായാണെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകൾക്കൊപ്പം നികുതിവെട്ടിപ്പ് സംബന്ധിച്ച ഹർജികളും പരിഗണനയ്ക്ക് വരുന്നുണ്ടെന്നാണ് വിവരം.