നാറ്റോ ചര്‍ച്ചകള്‍ക്കായി ബ്രസല്‍സിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൊണ്ടിനെഗ്രോ പ്രധാനമന്ത്രി ഡസ്‌ക്കോ മാര്‍വോയിക്കിനെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍. നാറ്റോയില്‍ പങ്കെടുക്കാനെത്തിയ പ്രമുഖരുടെ ഗ്രൂപ്പ് ഫോട്ടോ പകര്‍ത്തുന്നതിന് മുന്നോടിയായാണ് മാര്‍വോയിക്കിനെ തള്ളിമാറ്റി ട്രംപ് മുന്നിലെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കളെല്ലാം ഗ്രൂപ്പ് ഫോട്ടോയ്ക്കായി തയ്യാറായി.
മറ്റു നേതാക്കള്‍ക്കൊപ്പം നില്ക്കുകയായിരുന്ന ഡസ്‌ക്കോയുടെ വലത് കൈയില്‍ അടിച്ച ശേഷമാണ് ട്രംപ് അദ്ദേഹത്തെ തള്ളിമാറ്റിയത്. പ്രതികരിച്ചില്ലെങ്കിലും ഡസ്‌ക്കോയുടെ മുഖഭാവം മാറുന്നത് കാണാം. യൂറോപ്യന്‍ രാജ്യമായ മൊണ്ടിനെഗ്രോ നിലവില്‍ നാറ്റോയില്‍ അംഗമല്ല. ജൂണ്‍ അഞ്ചിനാണ് രാജ്യത്തിന് നാറ്റോയില്‍ അംഗമായിക്കൊണ്ടുള്ള മെമ്പര്‍ഷിപ്പ് ലഭിക്കുക. പരസ്പരമുള്ള പുച്ഛിക്കലുകളും അസുഖകരമായ നോട്ടങ്ങളും ഇത്തവണത്തെ മീറ്റില്‍ നിറഞ്ഞു നിന്നു. അതെല്ലാം പ്രത്യേകം പ്രത്യേകമെടുത്ത് എന്‍ബിസി ന്യൂസ് ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത്രയും ബഹുമാന്യമായ ഒരു രാജ്യത്തിന്റെ പ്രതിനിധി ഇത്തരത്തില്‍ പ്രതികരിച്ചത് വളരെ മോശമായിപ്പോയി എന്ന അഭിപ്രായവുമായി നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.