ബുഡാപെസ്റ്റ്: യുക്രെയ്ന് ഒരു പൈസ പോലും നൽകില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ.
“അദ്ദേഹത്തിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്, അത് അംഗീകരിക്കാൻ പ്രയാസമാണ്. ഒന്നാമതായി, യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ അദ്ദേഹം ഒരു പൈസ പോലും നൽകില്ല’. ഓർബൻ പറഞ്ഞു.”അമേരിക്കക്കാർ പണം നൽകിയില്ലെങ്കിൽ, ഈ യുദ്ധത്തിന് യൂറോപ്യന്മാർക്ക് മാത്രം പണം നൽകാൻ കഴിയില്ല. അങ്ങനെ മാത്രമാണ് യുദ്ധം അവസാനിക്കുന്നത്’.
ഓർബൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഓർബനും ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർബനുമായി കൂടിക്കാഴ്ച നടത്തിയതിന് ട്രംപിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. റഷ്യ, യുക്രെയ്ൻ ആക്രമിച്ചതിനുശേഷം ക്രെംലിനുമായി ബന്ധം പുലർത്തുന്ന ഏക യൂറോപ്യൻ യൂണിയൻ നേതാവാണ് ഓർബൻ.