തെരഞ്ഞെടുപ്പിനു മുമ്പേ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്നു പ്രവചിച്ചിരിക്കുകയാണ് ചൈനയിലെ ഷിയാന്ഹു ഇക്കോളജിക്കല്‍ ടൂറിസം പാര്‍ക്കിലെ ഒരു കുരങ്ങ്. ഇപ്പോള്‍ താരമായിരിക്കുകയാണ് ഈ കുരങ്ങന്. എല്ലാവരും ഹിലരി ക്ലിന്റണ് വിജയിക്കുമെന്ന് വിശ്വസിച്ചപ്പോഴായിരുന്നു കുരങ്ങന്റെ സാഹസികത. കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയിയെ മാസങ്ങള്‍ക്കു മുമ്പ് പ്രവചിച്ച ആളാണ് ഗേഡ എന്ന പേരിട്ടിരിക്കുന്ന ഈ വാനരപ്രവാചകന്. പ്രവചനത്തിനായി ഹില്ലരി ക്ലിന്റന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും കട്ടൗട്ടുകള്‍ തയാറാക്കിയിരുന്നു.ഇതില്‍ ട്രംപിനെ തെരഞ്ഞെടുത്ത ശേഷം കട്ടൗട്ടിലെ ട്രംപിന്റെ അധരങ്ങളില്‍ ചുംബനവും നല്‍കിയാണ് ഗേഡ പ്രവചനം പൂര്‍ത്തിയാക്കിത്.
ട്രംപ് ജയിക്കുമെന്ന് വിശ്വസിച്ച ഒരേയൊരാള്‍ ഈ കുരങ്ങനാണ്, അധരങ്ങളില്‍ ചുംബിച്ചിട്ടു അവള് പ്രവചിച്ചു
