ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയം ഉറച്ചതിനുപിന്നാലെ സാമൂഹികമാധ്യമമായ “എക്സി’ല്‍ ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കള്‍ എക്സ് ഉപേക്ഷിച്ചതായാണു റിപ്പോർട്ട്.
ട്രംപിന്റെ മുഖ്യപ്രചാരകരില്‍ ഒരാളും പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോണ്‍ മസ്കാണ് എക്സിന്റെ ഉടമ. ഇദ്ദേഹം ട്രംപിന്റെ പ്രചാരണത്തില്‍ സജീവമായതോടെയാണ് എക്സ് വിടുന്ന പ്രവണത കൂടിയത്. എക്സില്‍നിന്ന് ഒഴിഞ്ഞുപോകുന്നവർ “ബ്ലൂസ്കൈ’ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ചേക്കേറുന്നത്.
ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്കൈക്കു കിട്ടിയത്. 90 ദിവസത്തിനിടെ ബ്ലൂസ്കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി.