വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ അപമാനിക്കുന്ന പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില കുടിയേറ്റക്കാർ വെറും മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ പരാമർശം.
നമ്മുടെ രാജ്യത്തേക്കു വരുന്നവരും വരാൻ ശ്രമിക്കുന്നവരുമായ ആളുകളുണ്ട്. അവരെ രാജ്യത്തുനിന്നു പുറത്താക്കണം. ഇവർ എത്ര മോശക്കാരാണെന്നു നിങ്ങൾക്കറിയില്ല. അവർ മനുഷ്യരല്ല, മൃഗങ്ങളാണ്. അവരെ നാം രാജ്യത്തുനിന്നു പുറത്താക്കണം- വൈറ്റ്ഹൗസിൽ തന്നെ കാണാനെത്തിയ കാലിഫോർണിയയിൽനിന്നുള്ള റിപ്പബ്ളിക്കൻ പ്രതിനിധികളോടു ട്രംപ് പറഞ്ഞു.
തൊട്ടുപിന്നാലെ ട്രംപിന്റെ പരാമർശത്തെ വിമർശിച്ച് ഡെമോക്രാറ്റ് പ്രതിനിധികൾ രംഗത്തെത്തി. കാലിഫോർണിയയിലെ നിയമങ്ങളെ സംബന്ധിച്ചും കുടിയേറ്റത്തെ സംബന്ധിച്ചും ട്രംപ് നുണ പറയുകയാണെന്ന് കാലിഫോർണിയ ഗവർണർ ജെറി ബ്രൗണ്‍ ആരോപിച്ചു.