ട്രം​പി​ന്‍റെ ‘പ​ക​ര​ച്ചു​ങ്കം’ നാ​ളെ: ആ​കാം​ക്ഷ​യോ​ടെ ലോ​കം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ ആ​ഗോ​ള തീ​രു​വ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 1.30ന് (​പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന്) വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കും.

പു​തി​യ തീ​രു​വ​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രേ 20 ശ​ത​മാ​നം തീ​രു​വ എ​ന്ന നി​ർ​ദേ​ശ​മാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ന് “മെ​യ്ക്ക് അ​മേ​രി​ക്ക വെ​ൽ​ത്തി എ​ഗെ​യ്ൻ’ എ​ന്നാ​യി​രി​ക്കും വി​ശേ​ഷ​ണം. ആ​റ് ട്രി​ല്യ​ൻ ഡോ​ള​റി​ന്‍റെ അ​ധി​ക വ​രു​മാ​നം അ​മേ​രി​ക്ക​യ്ക്ക് തീ​രു​വ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ലോ​ക​മാ​കെ വ​ലി​യ ആ​കാം​ക്ഷ​യോ​ടെ​യും ആ​ശ​ങ്ക​യോ​ടെ​യു​മാ​ണു പ്ര​ഖ്യാ​പ​നം കാ​ത്തി​രി​ക്കു​ന്ന​ത്. ട്രം​പ് സാ​ർ​വ​ത്രി​ക​മാ​യി 20 ശ​ത​മാ​നം താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ 5.5 ദ​ശ​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ ഏ​ഴു ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും യു​എ​സ് ജി​ഡി​പി 1.7 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും മൂ​ഡീ​സ് അ​ന​ലി​റ്റി​ക്സ് ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് മാ​ർ​ക്ക് സാ​ൻ​ഡി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു വ​ഴി​വ​ച്ചേ​ക്കും. പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ തീ​രു​വ​ക​ളും പി​ൻ​വ​ലി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment