ട്രം​​പ് സം​​ഘ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വം​​ശ​​ജ ഹ​​ർ​​മീ​​ത് കെ. ​​ധി​​ല്ല​​നും: സി​വി​ൽ റൈ​റ്റ്‌​സ് അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​സി: ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ ഹ​​​​​ർ​​​​​മീ​​​​​ത് കെ. ​​​​​ധി​​​​​ല്ല​​​​​നെ യു​​​​​എ​​​​​സ് നീ​​​​​തി​​​​​ന്യാ​​​​​യ വ​​​​​കു​​​​​പ്പി​​​​​ലെ സി​​​​​വി​​​​​ൽ റൈ​​​​​റ്റ്‌​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് അ​​​​​റ്റോ​​​​​ർ​​​​​ണി ജ​​​​​ന​​​​​റ​​​​​ലാ​​​​​യി നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം  ചെ​​​​​യ്ത് നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മമാ​​​​​യ ട്രൂ​​​​​ത്ത് സോ​​​​​ഷ്യ​​​​​ലി​​​​​ലാ​​​​​ണ് ട്രം​​​​​പ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. 

പൗ​​​​​രാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ  ത​​​​​ന്‍റെ ക​​​​​രി​​​​​യ​​​​​റി​​​​​ലു​​​​​ട​​​​​നീ​​​​​ളം ശ്ര​​​​​മി​​​​​ച്ച​​​​​യാ​​​​​ളാ​​​​​ണ് ഹ​​​​​ർ​​​​​മീ​​​​​തെ​​​​​ന്ന് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. രാ​​​​​ജ്യ​​​​​ത്തെ മി​​​​​ക​​​​​ച്ച അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​രി​​​​​ലൊ​​​​​രാ​​​​​ളെ​​​​​ന്നും നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​ശം​​​​​സി​​​​​ച്ചു.

ഡാ​​​​​ർ​​​​​ട്ട്‌​​​​​മൗ​​​​​ത്ത് കോ​​​​​ള​​​​​ജി​​​​​ൽ​​​​​നി​​​​​ന്നും വി​​​​​ർ​​​​​ജീ​​​​​നി​​​​​യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി ലോ ​​​​​സ്‌​​​​​കൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ ഹ​​​​​ർ​​​​​മീ​​​​​ത് (54) യു​​​​​എ​​​​​സ് ഫോ​​​​​ർ​​​​​ത്ത് സ​​​​​ർ​​​​​ക്യൂ​​​​​ട്ട് കോ​​​​​ർ​​​​​ട്ട് ഓ​​​​​ഫ്  അ​​​​​പ്പീ​​​​​ൽ​​​​​സി​​​​​ൽ ക്ലാ​​​ർ​​​​​ക്ക് ആ​​​​​യി​​​​​രു​​​​​ന്നു. സി​​​ക്ക് മ​​​​​ത​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​യാ​​​​​ളാ​​​​​ണ്. ജൂ​​​​​ലൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ ദേ​​​​​ശീ​​​​​യ ക​​​​​ൺ​​​​​വ​​​​​ൻ​​​​​ഷ​​​​​നി​​​​​ൽ അ​​​​​ർ​​​​​ദാ​​​​​സ് ചൊ​​​​​ല്ലി​​​​​യ​​​​​തി​​​​​നെ​​​ത്തു​​​ട​​​​​ർ​​​​​ന്ന്  വം​​​​​ശീ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ ക​​​​​മ്മി​​​​​റ്റി അ​​​​​ധ്യ​​​​​ക്ഷ​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു മ​​​​​ത്സ​​​​​രി​​​​​ച്ച് ഹ​​​​​ർ​​​​​മീ​​​​​ത് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.  ച​​​​​ണ്ഡി​​​​​ഗ​​​​​ഡു​​​​​കാ​​​​​രി​​​​​യാ​​​​​യ ഹ​​​​​ർ​​​​​മീ​​​​​ത് കു​​​​​ട്ടി​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളോ​​​​​ടൊ​​​​​പ്പം യു​​​​​എ​​​​​സി​​​​​ലേ​​​​​ക്കു കു​​​ടി​​​യേ​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment