ടെക്സാസിലെ ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിമ മാറ്റി.
വരുന്നവരും പോകുന്നവരും ട്രംപിനെ കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രതിമ മാറ്റാൻ തീരുമാനമായത്.
പ്രതിമയുടെ മുഖത്ത് ഇടിക്കുകയും മെഴുക് അടർത്തിയെടുക്കുന്നതും പതിവായി. ഇതോടെ പ്രതിമയ്ക്ക് നിരവധി കേടുപാടുകൾ സംഭവിച്ചു.
മുഖത്താണ് കൂടുതൽ കേടുപാടുകൾ പറ്റിയിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ആക്രമണം ശക്തമായതോടെ പ്രതിമയെ സ്റ്റോറേജ് മുറിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകുപ്രതിമ നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ മ്യൂസിയത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു.
ബൈഡന്റെ പ്രതിമ സ്ഥാപിച്ചതിന് ശേഷം ട്രംപിന്റെ പ്രതിമ മ്യൂസിയത്തിൽ തിരിച്ചെത്തിക്കുമെന്നാണ് റിപ്പോർട്ട്. .