തൃശൂർ: കല്യാണ് ജ്വല്ലേഴ്സിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാർക്കെതിരേ ദുബായിൽ കേസ്. യുഎഇയിലെ കല്യാണ് ജ്വല്ലേഴ്സ് ഷോറൂമുകൾ അടച്ചുപൂട്ടിച്ചെന്നും ഉടമയെ അറസ്റ്റു ചെയ്തെന്നും വാട്സ്ആപ് അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേയാണു നടപടി. കല്യാണ് ജ്വല്ലേഴ്സ് മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് നടപടികൾ ആരംഭിച്ചത്.
ദശാബ്ദങ്ങളായി ആർജിച്ച വിശ്വാസം തകർക്കാൻ കള്ള പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ ദുബായ് പോലീസ് കർശന നടപടിയെടുക്കുന്നതു സത്യം തെളിയിക്കാൻ സഹായകമാകുമെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
തിരുവനന്തപുരത്തെ ഷോറൂമിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരേയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.