കാക്കനാട്: ഭാര്യയ്ക്ക് ജീവനാംശം നൽകാൻ പണം കണ്ടെത്താൻ എംഡിഎംഎ കച്ചവടം നടത്തിവന്ന തൃശൂർ സ്വദേശി പിടിയിൽ.
തൃശൂർ ചിറങ്ങേഴത്ത് തച്ചങ്കുളം വീട്ടിൽ ടി.എസ്. വിനുവിനെ (37) യാണ് തൃക്കാക്കര പോലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം കുഴിക്കാട്ട് അമ്പലത്തിനടുത്തുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് രണ്ടു മാസമായി എംഡിഎംഎ കച്ചവടം നടത്തിവരുകയായിരുന്നു പ്രതി
. മുറിയിൽനിന്നും 30 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മാർക്കറ്റിൽ ആറു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
അപ്പാർട്ട്മെന്റിൽ തന്നെ പ്രവർത്തിക്കുന്ന തിരുമ്മൽ കേന്ദ്രത്തിലേക്ക് മൊബൈൽ ആപ്പുവഴി ആളെ എത്തിക്കുകയും ഇവർക്ക് എംഡിഎംഎ നൽകുകയുമായിരുന്നതായി പോലീസ് പറഞ്ഞു.
യുവാവിന്റെ മൊബൈൽ പരിശോധിച്ചതിൽ നിരവധി യുവതികളുടെ ഫോട്ടോകൾ കണ്ടെത്തിയിട്ടുണ്ട്.