തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ.
ഇലക്ട്രോണിക്സ് ഷോപ്പുകളും റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും എ,ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവദിച്ചു. രാവിലെ ഏഴ് മുതൽ എട്ട് വരെ പ്രവർത്തിക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ആരാധനാലയങ്ങളിൽ വിശേഷദിവസങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സീൻ എടുത്തവർക്കാണ് ആരാധനാലയങ്ങളിൽ പ്രവേശനാനുമതി. ആളുകളുടെ എണ്ണം കൂടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
എ,ബി പ്രദേശങ്ങളിൽ മുടിവെട്ടാൻ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. ഹെയർ സ്റ്റൈലിംഗിനു മാത്രമാണ് അനുമതി.
സിനിമാ ഷൂട്ടിംഗിനും അനുമതി നൽകി. എ,ബി കാറ്റഗറി മേഖലകളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാഷൂട്ടിംഗിന് അനുമതി നൽകിയിരിക്കുന്നത്.
ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മദ്യശാലകൾ ഞായറാഴ്ച തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകൾ തുറക്കും.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.