ലോകാവസാനത്തിനിന് അധിക നാളുകളില്ലെന്ന് സുപ്രസിദ്ധ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് പലപ്പോഴും പറയാറുള്ളതാണ്. ഭൂമി വിട്ട് മറ്റെവിടേയ്‌ക്കെങ്കിലും മാറുന്നതായിരിക്കും മനുഷ്യവര്‍ഗത്തിന് മുഴുവന്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാകാന്‍ അധികം താമസമില്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭൂമിയേക്കാള്‍ നാലിരട്ടി ഉയരത്തിലുള്ള സുനാമിയും അതിശക്തമായ വായു പ്രവാഹവും മൂലം ലോകം അവസാനിക്കുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനമാണ് ഇപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ നടത്തിയിരിക്കുന്നത്.
നാശനഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി നാസയാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നമ്മുടെ ക്ഷീര പഥത്തിന് തൊട്ടടുത്തായാണ് പെര്‍സിയൂസ് സൗരയൂഥം. ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി രൂപമെടുത്തത് പെര്‍സിയൂസ് സൗരയൂഥത്തിലാണെന്നാണ് നാസ പറയുന്നത്. ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുന്നത് പോലും സാദ്ധ്യമല്ലെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലിപ്പം.
ഭൂമിയെ വിഴുങ്ങാന്‍ കഴിയുന്നതും ഭൂമിയേക്കാള്‍ നാലിരട്ടി വലിപ്പവുമുള്ള സുനാമിയായിരിക്കും ഇതെന്നും നാസ പറയുന്നു. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭീകരമായ വായു പ്രകമ്പനം ഉണ്ടാകുമെന്നും ഇത് ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തുന്ന പ്രവചനത്തിനു ശാസ്ത്രീയമായ പിന്‍ബലമുണ്ടെന്നും നാസ വാദിക്കുന്നു. അതിലൂടെ ഭൂമിയുടെ അടിത്തട്ട് വരെ ഇളകും. ഭൂമിയുടെ നാലിരട്ടിയോളം ഉയരത്തില്‍ കടല്‍ ജലം ഉയര്‍ന്ന് പൊങ്ങി വെറും നിമിഷങ്ങള്‍ കൊണ്ട് എല്ലാം നശിക്കുമെന്നും നാസ പറയുന്നു.