സു​നാ​മി ദു​ര​ന്തം:  സ്മൃതി മന്ദിരം കാ​ടും പ​ട​ലും മൂ​ടി പ​രി​പാ​ല​ന​ത്തി​ന് ആ​രു​മി​ല്ലാ​തെ ന​ശി​ക്കു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി : മ​നോ​ഹ​ര​മാ​യ വാ​സ്തു ശൈ​ലി​ൽ നി​ർ​മ്മി​ച്ച കെ​ട്ടി​ടം. പ​ക്ഷെ ഇ​ന്ന​തി​ന്‍റെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്.​സു​നാ​മി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പാ​ട് ഗ്രാ​മ​ത്തി​ലേ​ക്ക് ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി​യ സ​ഹാ​യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ആ​ല​പ്പാ​ട് ഗ്രാ​മ​ത്തി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കു​ട്ടി​ക​ളു​ടെ ഗ്രാ​മ​വും രൂ​പം കൊ​ണ്ട​ത്. പൊ​ട്ടി​പൊ​ളി​ഞ്ഞ് കാ​ടും പ​ട​ലും മൂ​ടി പ​രി​പാ​ല​ന​ത്തി​ന് ആ​രു​മി​ല്ലാ​തെ അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ് ഇ​ന്ന് ഈ ​കെട്ടിടം.

ഗ​ൾ​ഫ് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നാ​ണ് (ജി ​എം എ​ഫ്) ചെ​റി​യ​ഴീ​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സമീപം ഉ​ദ്യോ​ഗ തു​രു​ത്തി​ന്‍റെ തെ​ക്കേ​യ​റ്റം കു​ട്ടി​ക​ളു​ടെ ഗ്രാ​മം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​ന്‍റെ പേ​രി​ലാ​ണ് വ​സ്തു വാ​ങ്ങി​യ​ത്.2005 മെ​യ് 10ന് ​ആ​ഘോ​ഷ​മാ​യി ഉ​ത്ഘാ​ട​ന​വും ന​ട​ന്നു. കാ​യ​ലി​ൽ തീ​ർ​ത്ത വേ​ദി​യി​ൽ വ​ച്ച് ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നും പ്ലാ​ച്ചി​മ​ട സ​മ​ര നാ​യി​ക മ​യി​ല​മ്മ​യും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത്.​പി​ന്നീ​ട് കു​റെ നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​വി​ടെ ന​ട​ന്നു.

പി​ന്നീ​ട് ആ​രും തി​രി​ഞ്ഞു നോ​ക്കാ​തെ​യാ​യി. ദേ​ശീ​യ ജ​ല​പാ​ത​യോ​ട് ചേ​ർ​ന്ന് കാ​യ​ൽ സൗ​ന്ദ​ര്യം ഉ​ൾ​പ്പ​ടെ നു​ക​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​ത്തു​കൂ​ടാ​നു​ള്ള സാം​സ്കാ​രി​ക ഇ​ട​മാ​യി മാ​റേ​ണ്ടി​യി​രു​ന്ന സ്ഥ​ല​മാ​ണ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്.സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ഭാ​ഗം ഇ​തി​ന​കം കാ​യ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു പോ​യ​താ​യി പ്ര​ദേ​ശ​വാ​സി​ പ​റ​ഞ്ഞു. ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​നും ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത അവ​സ്ഥ​യി​ലാ​ണ്.

​ഇ​ട​ക്കാ​ല​ത്ത് വ​സ്തു​വ​ക​ക​ളു​ടെ നോ​ട്ട ചു​മ​ത​ല ക​ര​യോ​ഗ​ത്തെ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യും പ്ര​വ​ർ​ത്ത​നം ന​ല്ല രീ​തി​യി​ൽ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​വ​ർ​ക്കാ​യി വി​ട്ടു ന​ൽ​കു​ന്ന​തി​ന് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യോ​ജി​പ്പാ​ണെ​ന്നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ട്ര​സ്റ്റ് അം​ഗ​വും കൂ​ടി​യാ​യ ഡോ ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.
ഏ​താ​യാ​ലും ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ പൊ​തു സ്ഥാ​പ​ന​ത്തി​ന് പു​ന​ർ​ജ​നി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts