ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലുള്ള സെമേരു അഗ്നിപര്വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്ച്ചെയോടെയാണ് അഗ്നിപര്വ്വത സ്ഫോടനം നടന്നത്.
ഈ മേഖലയില് സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല് രാജ്യമായ ജപ്പാന് അധികൃതര് അറിയിച്ചു.
അഗ്നി പര്വ്വതത്തിന്റെ അഞ്ചുകിലോമീറ്റര് പരിധിയില് പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി.