മോളെ ഒന്ന് ശ്രദ്ധിച്ചോണം ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്;  ടിടിഇയെ എല്ലാം പറഞ്ഞേൽപ്പിച്ച് അച്ഛൻ; പുലർച്ചെ കംപാർട്ടുമെന്‍റിലെത്തി യുവതിയെ കയറിപ്പിടിച്ച് ടിടി ഇ; രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സിലെ സംഭവം ഇങ്ങനെ…


കോ​ട്ട​യം: ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ടി​ടി​ഇ​യി​ല്‍​നി​ന്നു യു​വ​തി നേ​രി​ട്ട​തു സ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റം. നി​ല​മ്പൂ​രി​ല്‍​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണു ദു​രി​തം നേ​രി​ട്ട​ത്.

യാ​ത്ര​ക്കി​ട​യി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ടി​ടി​ഇ​യെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ചി​റ്റേ​ത്തു​മു​ക്ക് നി​ധീ​ഷി​നെ (35) യാ​ണ് കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ചൊ​വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ആ​ലു​വ​യി​ലാ​ണു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു യു​വ​തി ഒ​റ്റ​യ്ക്കാ​ണു യാ​ത ചെ​യ്യു​ന്ന​തെ​ന്നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​ക്‌​സാ​മി​ന​റോ​ട് യു​വ​തി​യു​ടെ പി​താ​വു പ​റ​ഞ്ഞി​രു​ന്നു.

ഇ​തോ​ടെ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട ടി​ടി​ഇ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ഇ​വ​രു​ടെ കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ എ​ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഫോ​ണി​ല്‍ വി​ളി​ച്ചു പ​രാ​തി​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് ട്രെ​യി​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. കോട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment