തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തുന്നില്ല; കൗൺസിൽ യോഗത്തിൽ ട്യൂബ് ലൈറ്റും മെഴുകുതിരിയുമായി പ്രതിഷേധം

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫ്യൂ​സാ​യ ട്യൂ​ബ് ലൈ​റ്റു​ക​ളും മെ​ഴു​കു​തി​രി ക​ത്തി​ച്ചും കൗ​ണ്‍​സി​ലി​ൽ പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ അം​ഗ​മാ​യ ജി​ജോ കി​ഴ​ക്കും​ത​ല​യാ​ണ് ഫ്യൂ​സാ​യ ട്യൂ​ബു​ലൈ​റ്റു​ക​ൾ കൗ​ണ്‍​സി​ലി​ൽ കൊ​ണ്ടു​വ​ന്ന് മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ന​ഗ​ര​സ​ഭ ന​ട​ത്തി​വ​ന്നി​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​ത്തി​വ​ച്ച​തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തെ ഷി​ബു വാ​ല​പ്പ​നാ​ണ് വി​ഷ​യം കൗ​ണ്‍​സി​ലി​ൽ ഉ​ന്ന​യി​ച്ച​ത്. കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​പ​ക​മാ​യ മ​ലി​നീ​ക​ര​ണ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് കൗ​ണ്‍​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന ഷി​ബു വാ​ല​പ്പ​ൻ ശു​ദ്ധ​ജ​ല​വി​ത​ര​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts