വിഴിഞ്ഞം: സഹായം ചോദിച്ച് വീണ്ടും വിഴിഞ്ഞത്ത് ടഗ്ഗ് എത്തി. ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാഹ് വീസ് എന്ന കൂറ്റൻ ടഗ്ഗാണ് ഇന്ധനം തീർന്നതോടെ അപ്രതീക്ഷിതമായി വിഴിഞ്ഞം തീരത്തടുപ്പിച്ചത്.
സംശയകരമായ രീതിയിൽ കരയിലേക്ക് വരുന്ന കടൽയാനത്തെ കണ്ട നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.സംഭവമറിഞ്ഞ് തീരദേശ പോലീസ് എസ്ഐ ഷാനിബാസിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വെളിവായത്.
തുടർന്ന് പുറംകടലിൽ നങ്കൂരമിട്ട ടഗ്ഗിലുള്ളവർ പോർട്ട് അധികൃതരുടെ സഹായം തേടിയെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ എത്താത്തതിനാൽ വാർഫിൽ കയറാനുള്ള അനുമതി നൽകിയില്ല. ക്യാപ്റ്റൻ പ്രിജിലാലിന്റെ മേൽനോട്ടത്തിൽ പതിനെന്ന് പേരുമായാണ് വാഹ് വിസിന്റെ വരവ്.
വിഴിഞ്ഞത്ത് ഇന്ധനമെത്തിക്കുന്ന മുറയ്ക്ക് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് പോർട്ട് അധികൃതർ അറിയിച്ചു. അഞ്ച് വർഷം മുൻപ് സമാനമായ രീതിയിൽ ഇവിടെയെത്തിയ ബ്രഗ്മേശ്വര എന്ന ടഗ്ഗ് ഇന്നും അധികൃതർക്ക് തലവേദനയായി തുടരുന്നുണ്ട്.