തുള്‍സി ഗബാര്‍ഡിനെ വെല്ലുവിളിച്ച് ആരാധകന്‍ ! ആരാധകന്റെ പുഷ്പം പോലെ തോല്‍പ്പിച്ച് കൈയ്യില്‍ കൊടുത്ത് തുള്‍സി; വീഡിയോ വൈറലാകുന്നു…

ആരാധകരന്റെ പുഷ്അപ്പ് വെല്ലുവിളി ഏറ്റെടുക്കുകയും അയാളെ പുഷ്പം പോലെ തോല്‍പ്പിക്കുകയും ചെയ്ത് യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി തുള്‍സി ഗബാര്‍ഡ്. വാഷിങ്ടണില്‍ പൊതുപരിപാടിക്കിടെ ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും ഒരാള്‍ താങ്കള്‍ക്ക് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ പുഷ് അപ്പ് വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഈ വെല്ലുവിളി തുള്‍സിഗബാര്‍ഡ് സധൈര്യം ഏറ്റെടുത്തു.

‘നിങ്ങളില്‍ എത്ര പേര്‍ക്ക് നടത്തത്തിനിടെ പുഷ്അപ് എടുക്കാന്‍ സാധിക്കും എന്നായിരുന്നു മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ ഒരിക്കല്‍ കാണികളെ വെല്ലുവിളിച്ചത്. ആ വെല്ലുവിളി താങ്കള്‍ക്ക് സ്വീകാര്യമാണോ?’ എന്നായിരുന്നു ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും ഒരു പുരുഷന്റെ ചോദ്യം. ‘ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. മാത്രമല്ല ഭൂരിഭാഗം ആളുകളും ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ.’ ടുള്‍സി ഗബാര്‍ഡ് മറുപടി നല്‍കി.

One of those memorable New Hampshire Primary moments: @TulsiGabbard challenged to a push-up contest at a Manchester Town Hall. She wins. #nhpolitics #fitn #wmur pic.twitter.com/bW2i7p28Ty
— Jean Mackin (@JeanWMUR) January 17, 2020

മാത്രമല്ല വെല്ലുവിളിച്ച ആരാധകനെ വേദിയിലേക്ക് ക്ഷണിച്ച തുള്‍സി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുഷ് അപ് വെല്ലുവിളി നടത്തിയ ആരാധകനെ തോല്‍പിച്ച് ഗബാര്‍ഡ് വിജയിക്കുകയും ചെയ്തു. വ്യായാമം ഒരു ശീലമാക്കണമെന്ന് വെല്ലുവിളിച്ച ആരാധകന് തുളസി ഗബാര്‍ഡ് ഒരു ഉപദേശവും നല്‍കി. തുളസി ഗബാര്‍ഡ് തന്നെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. യോഗയും ആയോധനകലകളും ശീലമാക്കിയ ആളാണ് തുള്‍സി ഗബാര്‍ഡ്.

Related posts