ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമായ ബ്ലൂഫിന് ട്യൂണയെ തന്റെ കാമറയിൽ പകർത്തിയ സന്തോഷത്തിലാണ് റൂപ്പര്‍ഡ് കിര്‍ക്വുഡ്. 43 മൈൽ വേഗത്തിൽ സഞ്ചരിക്കാനും 3,000 അടിയിൽ കൂടുതൽ മുങ്ങാനും ട്യൂണ മത്സ്യങ്ങൾക്ക് കഴിയും.
ഇവ നാലായിരത്തിലേറെ കിലോമീറ്റർ ഒരു വർഷം പിന്നിടുമെന്നാണ് കണ്ടെത്തൽ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്ലൂഫിന് ട്യൂണ പുറംലോകത്തിന്റെ കണ്ണില്‍പ്പെടുന്നത്.
പ്ലിമൗത്തിന് മൂന്ന് മീറ്റര്‍ അകലെയായാണ് മത്സ്യത്തെ കണ്ടെത്തിയത്. കടലില്‍ പൊങ്ങിച്ചാടുന്ന ഈ മത്സ്യത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
രണ്ടു മണിക്കൂറോളം ട്യൂണ മത്സ്യം കടലിൽ പൊങ്ങിച്ചാടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ. സാധാരണ ട്യൂണകൾക്ക് ശരാശരി 6.5 അടി നീളവും 250 കിലോഗ്രാം ഭാരവുമാണ്. എന്നാൽ 680 കിലോഗ്രാം ഭാരമുള്ള ട്യൂണയെ 1979 ൽ നോവ സ്കോട്ടിയയിൽ നിന്ന് പിടിച്ചിരുന്നു.
അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നുള്ള ഇവയ്ക്ക് 40 വർഷം വരെ ജീവിക്കാം. എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ് ട്യൂണയെ ‘എല്ലാ മത്സ്യങ്ങളുടെയും രാജാവ്’ എന്നാണ് വിശേഷിപ്പിച്ചത്.
യുകെയില്‍ ബ്ലൂഫിന് ട്യൂണയെ പിടിക്കുന്നത് നിയമ വിരുദ്ധമാണ്. ഈ മത്സ്യം വലയിലകപ്പെടുകയാണങ്കില് കടലിലേക്ക് തന്നെ തിരിച്ചയക്കണം. എന്നാല്‍ ജപ്പാനില്‍ അത്തരം നിയമ പ്രശ്നങ്ങളില്ല.
ഒരിക്കല്‍ ജപ്പാന് വിഭവമായ സുഷിയില്‍ ഉപയോഗിക്കുന്നതിനായി 278 കിലോഗ്രാം ഭാരമുള്ള ട്യൂണയ്ക്ക് 2.5 മില്യണ്‍ യൂറോ (ഏകദേശം 22 കോടി രൂപ)യാണ് ജപ്പാനിലെ ഒരു ഹോട്ടലുടമ ചെലവഴിച്ചത്. ട്യൂണ മത്സ്യത്തിന്റെ ലഭ്യതക്കുറവാണ് ഇതിന് ഇത്രയും വില മാർക്കറ്റിൽ ലഭിക്കാൻ കാരണം.
മാത്രമല്ല ട്യൂണ മത്സ്യത്തെ പിടികൂടുന്നതും ഇതിന്റെ കയറ്റുമതി പല രാജ്യങ്ങളും നിരോധിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ചൂരയും കേരയുമൊക്കെ ബ്ലൂഫിന് ട്യൂണയുടെ കുടുംബക്കാരായിട്ട് വരും.