മത്സ്യപ്രേമികളുടെ ഇഷ്ട വിഭവമായ ട്യൂണ മത്സ്യത്തെ വൻ തുകയ്ക്ക് സ്വന്തമാക്കി റസ്റ്ററന്റ് ഉടമ. പ്രമുഖ ജാപ്പനീസ് സുഷീ ചെയിൻ റെസ്റ്ററന്റ് ഉടമയായ കിയോഷി കിമുരയാണ് 18 ലക്ഷം ഡോളർ തുകയ്ക്ക് ട്യൂണ മത്സ്യത്തെ സ്വന്തമാക്കിയത്.
276 കിലോ ഗ്രാം ഭാരമുള്ള ഈ മീനിനെ ടോക്കിയോയിലെ മീൻ മാർക്കറ്റിലാണ് ലേലത്തിന് വച്ചത്. നോർത്ത് ജപ്പാനിൽ നിന്നും പിടികൂടിയ ഈ മീൻ പുതുവർഷത്തിന് ശേഷം നടന്ന ആദ്യത്തെ ലേലം വിളിയിലാണ് വിറ്റു പോയത്.
കഴിഞ്ഞ വർഷം 3.1 മില്യണ്‍ ഡോളർ തുകയ്ക്കാണ് കിമുര, ട്യൂണ മത്സ്യത്തെ സ്വന്തമാക്കിയത്. വലിയ തുകയ്ക്ക് മത്സ്യങ്ങളെ വാങ്ങുന്നയാൾ എന്ന ബഹുമതി കിമുരയുടെ കൂടെയാണ്.