ചൂണ്ടയിൽ കുടുങ്ങിയ കോടികൾ വിലവരുന്ന മത്സ്യത്തെ കടലിലേക്ക് തിരികെ അയച്ച് യുവാവിനെ തേടി അഭിനന്ദനപ്രവാഹം. ഡേവ് എഡ്വേർഡ്സ് എന്ന യുവാവിന്റെ ചൂണ്ടയിലാണ് കോടികൾ വിലവരുന്ന ട്യൂണ മത്സ്യം കുടുങ്ങിയത്.
എട്ടരയടി നീളമുണ്ടായിരുന്ന ഈ മത്സ്യത്തിന് ജപ്പാനിൽ ഏകദേശം 23.19 കോടി രൂപ വിലവരുമെന്നാണ് കരുതുന്നത്. ജപ്പാൻകാരുടെ പ്രിയഭക്ഷണമാണ് ട്യൂണ. 270 കിലോ ഭാരമുണ്ടായിരുന്ന ഈ മത്സ്യത്തിനെ അയർലൻഡിലെ തീരത്തുനിന്നുമാണ് ലഭിച്ചത്. അയർലൻഡിൽ നിന്നും ഈ വർഷം ലഭിച്ച ഏറ്റവും വലിയ ട്യൂണ മത്സ്യമാണിത്.
അറ്റ്ലാന്റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ കണക്കെടുക്കുന്ന സംഘത്തിലെ അംഗമാണ് ഡേവ്. ഈ ജോലിക്കിടെയാണ് അദ്ദേഹത്തിന് ട്യൂണ മത്സ്യത്തെ ലഭിച്ചത്. വെസ്റ്റ്കോർക്ക് ചാർട്ടേഴ്സ് എന്ന സ്ഥാപനത്തിലെ അംഗമാണ് അദ്ദേഹം. ഈ മത്സ്യത്തിൽ പ്രത്യേകതരം ടാഗ് ഇട്ടതിന് ശേഷം തിരികെ കടലിലേക്ക് വിടുകയായിരുന്നു. ഇത്രെയധികം വിലപിടിപ്പുള്ള മീനിനെ വെറുതെ വിട്ട ഡേവിനെ തേടി അഭിനന്ദന പ്രവാഹമാണ്.