ടുണിസ്: ടുണീഷ്യയിൽ നിന്ന് ഇറ്റലിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബോട്ട് മെഡിറ്റനേറിയൻ കടലിൽ മുങ്ങി 10 അഭയാർഥികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി.
എസ്ഫാക്സ് നഗരത്തിലെ സാർസിസ് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 11 അഭയാർഥികളെ ടുണിഷ്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
കഴിഞ്ഞ ആറ് മാസത്തിനിടെ ടുണിഷ്യൻ തീരങ്ങളിൽ നിന്നും യൂറോപ്പിലേക്ക് പുറപ്പെട്ട അറുന്നൂറിലധികം ആളുകൾ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ചതായി അധികൃതർ വ്യക്തമാക്കി.