പീലിവിരിച്ചു നിൽക്കുന്ന മയിലിന്റെ അഴകാണു ടർക്കി കോഴികൾക്ക്. കേരളത്തിൽ അത്ര പ്രചാരമില്ലെങ്കിലും ടർക്കി വളർത്തൽ മികച്ച ആദായം തരുന്ന സംരംഭമാണ്.
സാധാരണ കോഴികളെക്കാൾ വലിപ്പമുണ്ട് ടർക്കികൾക്ക്. വളർച്ചയെത്തിയ പൂവൻ ടർക്കികൾക്ക് ഏഴ് കിലോയോളം തൂക്കം വരും. ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും.
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുന്പ് എന്നിവയായൽ സമൃദ്ധവുമാണ്. കൃത്യമായി പരിപാലിച്ചാൽ ഏഴാം മാസം മുതൽ മുട്ട ഇടും. വർഷം നൂറു മുട്ടകൾ വരെ ലഭിക്കും. ആഴ്ചയിൽ രണ്ടു തവണ മുട്ട ഇടും. മുട്ടകൾക്ക് ശരാശരി 80 ഗ്രാം തൂക്കം വരും.
ഇനങ്ങൾ
ടർക്കികളെ ഇനങ്ങളായി തരം തിരിച്ചിട്ടില്ലെങ്കിലും വെങ്കലം, വൈറ്റ് ഹോളണ്ട്, ബർബണ് റെഡ്, നരഗൻസെറ്റ്, ബ്ലാക്ക്, സ്ലേറ്റ്, ബെൽറ്റ്സ്വില്ലെ എസ് എന്നിങ്ങനെ ഏഴ് സ്റ്റാൻഡേർഡ് വിഭാഗങ്ങളുണ്ട്. ബ്രെസ്റ്റഡ് ബ്രോണ്സ്, ബ്രോഡ് ബ്രെസ്റ്റഡ് ലാർജ് വൈറ്റ്, ബെൽറ്റ്സ്വില്ലെ സ്മോൾ വൈറ്റ് ഇനങ്ങൾ ഇന്ത്യയിൽ സാധാരണമാണ്.
പാർപ്പിടം
ടർക്കി കുഞ്ഞുങ്ങളെ സർക്കാർ, സ്വകാര്യ ഫാമുകളിൽ നിന്നു വാങ്ങാൻ കട്ടും. കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന കൂടിന്റെ തറ ഉണങ്ങിയതായിരിക്കണം. കൂട്ടിൽ ആവശ്യത്തിന് വെളിച്ചവും നല്ല വായുസഞ്ചാരവും വേണം. തറയിൽ അഞ്ച് സെന്റിമീറ്റർ ഘനത്തിൽ ചിന്തേരുപൊടി, ഉമി, പതിര്, വെട്ടി നുറുക്കിയ വൈക്കോൽ, നിലക്കടലത്തോട് എന്നിവ വിതറണം. ആദ്യത്തെ അഞ്ച് ദിവസം ഇതിനു മുകളിൽ കടലാസ് വിരിക്കണം.
കുഞ്ഞുങ്ങൾക്ക് തൂവലുകൾ വളരു ന്നതുവരെ കൃത്രിമമായി ചൂട് നൽകണം. വിരിഞ്ഞ് ഇറങ്ങുന്പഴൊ, ആറാഴ്ച പ്രായമാകുന്പോഴോ കുഞ്ഞുങ്ങളുടെ കൊക്കു മുറിക്കണം. തമ്മിൽ കൊത്തു കൂടാതിരിക്കാനും നഷ്ടപ്പെടുന്ന തീറ്റ യുടെ അളവ് കുറയ്ക്കാനും ഇതു സഹായിക്കും.
ടർക്കി കോഴികളുടെ പരിപാലനം രണ്ട് വിധത്തിൽ നടത്താം. ഡിപ്പ് ലിറ്റർ രീതിയും തുറസായ സ്ഥലത്ത് വിട്ടു വളർത്തുന്ന രീതിയും. 100 ടർക്കി കോഴി കൾക്ക് അരയേക്കർ പുരയിടം എന്ന താണു കണക്ക്. രാത്രികാല അഭയ ത്തിന് ഒരു പക്ഷിക്ക് 34 ചതുരശ്ര അടി സ്ഥലം നൽകണം.
ഒരു ടർക്കിക്ക് ആദ്യ 3-4 ആഴ്ചക്ക് ഒരു ചതുരശ്ര അടിയും തുടർന്നുള്ള എട്ടാഴ്ച്ചത്തേക്ക് 1.5 ചതുരശ്രഅടി സ്ഥ ലവും വേണം. 10 ത 10 അടിയുള്ള ഒരു കംപാർട്ട്മെന്റിൽ 100 ടർക്കി കോഴി കളെ 4 ആഴ്ച വരെ വളർത്താം. 4-8 ആഴ്ചവരെ പ്രായമുള്ളവയ്ക്ക് 10 ത 15 ച. അടിയുള്ള 20 കംപാർട്ടുമെന്റിൽ വളർത്താം. 8-12 ആഴ്ചയുള്ള ടർക്കിക്ക് 2 ച.അടി സ്ഥലം ആവശ്യമാണ്. 16 ആഴ്ച വരെ പ്രായമുള്ളവക്ക് 2.5 ച.അടി സ്ഥലം ലഭ്യമാക്കണം. 16 ആഴ്ച മുതലുള്ളവയ്ക്ക് 3.5 ച. അടി സ്ഥലം ആവശ്യമാണ്.
പരിചരണം / ഭക്ഷണം
ബ്രൂഡിംഗ് അവസ്ഥയിലുള്ള കുഞ്ഞുങ്ങളെ ഹാച്ചറിയിൽ നിന്നു നേരെ ബ്രൂഡറിലേക്ക് എത്തിക്കുന്ന ആദ്യ ഘട്ടത്തിൽ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കു മൂന്നാഴ്ച വരെ ചൂട് കൊടുക്കേണ്ടി വരും. ഒരു കുഞ്ഞിന് മൂന്ന് വാട്ട് എന്ന കണക്കിലാണ് ചൂട് കൊടുക്കേണ്ടത്.
ആദ്യ 3-4 ദിവസം ന്യൂസ് പേപ്പറും തടിച്ചീളുകളും വിരിച്ച് അതിലാണു കുഞ്ഞുങ്ങളെ ഇടേണ്ടത്. കോഴിക്കു ഞ്ഞുങ്ങളെ അപേക്ഷിച്ചു തനിയെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉള്ളവരായതിനാൽ കളറുള്ള പെബി ൾസ് വെള്ളപാത്രത്തിലും തീറ്റപ്പാത്ര ത്തിലും ഇട്ടുകൊടുത്ത് ആകർഷിച്ചാണ് ഭക്ഷണം കഴിപ്പിക്കുക.
ഒരാഴ്ച കഴിയുന്പോൾ 10 കുഞ്ഞിന് ഒരു കോഴിമുട്ട എന്ന കണക്കിൽ പുഴുങ്ങി പൊടിച്ച് ഭക്ഷണത്തോടൊപ്പം ചേർത്തു കൊടുക്കണം. മൂന്ന് ആഴ്ച വരെ 24 മണി ക്കൂറും ചൂട് കൊടുക്കേണ്ടി വരും. ബ്രൂഡർ സ്റ്റേജ് കഴിഞ്ഞ് ഒരു മാസം പ്രായമാകുന്ന കുഞ്ഞുങ്ങളെ അടുത്ത ഷെഡ്ഡിലേക്കു മാറ്റും. അവിടെ ചൂടിന്റെ ആവശ്യമില്ല. ഈ പ്രായത്തിൽ പിടയെയും പൂവനെയും തിരിച്ചറിയാൻ പ്രയാസമാണ്. മൂന്നു മാസം കഴിയു ന്പോഴാണു ലിംഗനിർണയം നടത്താൻ കഴിയുക.
പൂർണ വളർച്ചയെത്തിയ പൂവനെയും പിടയെയും പ്രത്യേക ഷെഡ്ഡിൽ പാർപ്പിക്കണം. ബ്രീഡിംഗ് സ്റ്റോക്കിൽ അഞ്ച് പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതം പാലിക്കണം. അങ്ങനെ ലഭിക്കുന്ന മുട്ടകൾ ഇങ്ക്വുബേറ്ററിലൊ അടവച്ചോ വിരിയിച്ചെടുക്കാം. മുട്ട വിരിയാൻ 28 ദിവസം വേണം. 24 ദിവസം ഇങ്ക്വുബേറ്ററിൽ വച്ച മുട്ടകൾ പിന്നീട് ഹാച്ചറിയിലേക്കു മാറ്റാം.
തുറസായ സ്ഥലമാണ് ടർക്കി വളർത്താൻ അനുയോജ്യം. തീറ്റച്ചെലവ് കുറയ്ക്കുന്നതിനായി പച്ചപ്പുല്ല് അരി ഞ്ഞു നൽകുന്നതു നല്ലതാണ്. അതേ സമയം, പറന്പിൽ തുറന്നുവിട്ടാൽ പച്ചപ്പുള്ള എല്ലാ സസ്യങ്ങളും കൊത്തി തിന്നു തീർക്കുകയും ചെയ്യും. അതുകൊണ്ട് ഫെൻസിംഗും വലയു മൊക്കെ വേണ്ടി വരും. 50 ടർക്കികളെ ഒരു ചെറിയ യൂണിറ്റിൽ വളർത്താം. കോഴിത്തീറ്റയ്ക്കും പച്ചപ്പുല്ലിനും പുറമേ മറ്റു പച്ചക്കറികളും ഭക്ഷ്യ അവശിഷ്ടങ്ങളും നൽകാം.
ഏഴാം മാസം മുതൽ മുട്ടയിട്ടു തുടങ്ങുന്ന ടർക്കികളെ ഇറച്ചിക്കാണെങ്കിൽ നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ ഉപയോഗിക്കണം.
തീറ്റക്രമം
കോഴിയെ അപേക്ഷിച്ച് പ്രോട്ടീൻ, അമിനോ ആസിഡുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ടർക്കിക്ക് കൂടുതൽ ആവശ്യമുണ്ട്. ടർക്കിക്ക് ആവശ്യമുള്ള റെഡിമെയ്ഡ് തീറ്റ വിപണിയിൽ ലഭ്യമല്ല. ഇറച്ചിക്കോഴി കളുടെ തീറ്റയിൽ കൂടുതൽ പ്രോട്ടീൻ ചേർത്ത് കൊടുക്കാവുന്നതാണ്.
തീറ്റ നൽകൽ
ടർക്കികളുടെ മരണകാരണങ്ങളിൽ പ്രധാനം പട്ടിണിയാണ്. അതുകൊണ്ട് തീറ്റുന്നതിലും വെള്ളം കുടിപ്പിക്കു ന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യ മാണ്. 100 മില്ലി പാല് ഒരുലിറ്റർ വെള്ളത്തിൽ, പുഴുങ്ങിയമുട്ട, എന്നിവ 10 കുഞ്ഞുങ്ങൾക്ക് എന്ന തോതിൽ കൊടുത്താൽ പ്രോട്ടീൻ കുറവു പരിഹരിക്കാം. ഒരു കിലോ തൂക്കം കൂട്ടാൻ ഏകദേശം 3.25 കിലോ തീറ്റ കൊടുക്കണം.
പൂവനെയും പിടയെയും തിരിച്ചറിയാം
• പെണ് ടർക്കികൾക്ക് തലയിൽ തൂവലുകളുണ്ട്, ആണിന് ഇല്ല.
• ആണ് ടർക്കികൾക്ക് തിളങ്ങുന്ന കറുത്ത തൂവലുകളും വർണാഭമായ തലകളുമുണ്ട്.
• പെണ് ടർക്കികൾക്ക് ആണ് ടർക്കികളെക്കാൾ ചെറുതും നീളം കുറഞ്ഞ കാലുകളുമാണ്.
• ആണ് ടർക്കികളുടെ കാലുകളിൽ മൂർച്ചയുള്ള സ്പർസ് ഉണ്ട്, പെണ് ടർക്കികൾക്കില്ല.
• പെണ് ടർക്കികൾക്ക് തവിട്ടുനിറത്തിലുള്ള മുലപ്പാൽ തൂവലുകൾ ഉണ്ട്.
• ആണ് ടർക്കികൾക്ക് സ്തന താടിയുണ്ട്, എന്നാൽ പിടയ്ക്ക് സാധാരണ താടി ഇല്ല.
• ആണ് ടർക്കികൾ പുറകിലെ വാൽ തൂവലുകൾ ഫാനിന്റെ ആകൃതിയിൽ ഇടയ്ക്കിടെ ഉയർത്തും.
• ആണ് ടർക്കികൾ മറ്റ് പക്ഷികളോട് ധിക്കാരവും ആക്രമണ സ്വഭാവം പ്രകടിപ്പിക്കും.
• ആണ് ടർക്കികൾക്ക് ബന്പ്ഡ് വെന്റുകളുണ്ട്, പെണ്കുഞ്ഞിനു പരന്ന വെന്റുകളാണുള്ളത്.
• ആണ് ടർക്കികളെ എടുക്കുന്പോഴെല്ലാം കാലിൽ കുത്തിയിരിക്കും. പെണ് ടർക്കികൾ തൂങ്ങിയിരിക്കും.
ടർക്കി ഫീഡ് ഫോർമുല
ടർക്കി കോഴിക്ക് അവരുടെ ജീവിതത്തിലെ ആദ്യത്തെ 6 ആഴ്ചകൾ ചിക്ക് മാഷ് ഉപയോഗിച്ച് ഭക്ഷണം കൊടുക്കണം. അതിനുശേഷം ഗ്രോവർ മാഷ് കൊടുക്കാം.
തീറ്റ ഫോർമുല (1000 കിലോയിൽ)
ചോളം 570 കിലോ
ഗോതന്പ് ഓഫൽ 120 കിലോ
സോയ ബീൻ ഭക്ഷണം 153 കിലോ
നിലക്കടല കേക്ക് 120 കിലോ
എല്ലുകൾ 20 കിലോ
ചുണ്ണാന്പു കല്ല് 10 കിലോ
ചിക്ക് പ്രീമിക്സ് 2.5 കിലോ
ഉപ്പ് 2.5 കിലോ
മെഥിയോണിൻ 1 കിലോ
ലൈസിൻ 1 കിലോ
ആകെ 1000 കിലോ
വളരുന്നതും മുതിർന്നതിനുമായ തീറ്റ ഫോർമുല (100 കിലോ)
ചോളം 45 കിലോ
സോയ ഭക്ഷണം 7.5 കിലോ
ഗോതന്പ് ഓഫൽ 12 കിലോ
ചുണ്ണാന്പുകല്ല് 5 കിലോ
അസ്ഥി ഭക്ഷണം 2.5 കിലോ
പാം കേർണൽ കേക്ക് 12 കിലോ
നിലക്കടല കേക്ക് 15 കിലോ
പ്രീമിക്സ് 0.25 കിലോ
ടോക്സിൻ ബൈൻഡർ 0.15 കിലോ
ഉപ്പ് 0.3 കിലോ
സൂപ്പർ ലിവ് 0.05 കിലോ
മെഥിയോണിൻ 0.15 കിലോ
ലൈസിൻ 0.1 കിലോ
ആകെ 100
ടർക്കികളെ കിട്ടാൻ
• ഡിസ്ട്രിക്റ്റ് ടർക്കി ഫാം, കുരീപ്പുഴ, കൊല്ലം (0474-2799222).
• വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി ഫാം,
മണ്ണുത്തി, തൃശൂർ (0487-2371178,2370117)
• റീജണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന്,
തിരുവനന്തപുരം (0471- 2730804)
• സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ, ആലപ്പുഴ (0479-2452277)
• റീജണൽ പൗൾട്രി ഫാം, മുണ്ടയാട്, കണ്ണൂർ (0497-2721168)
ഫോണ്. 9947452708
ഡോ. എം. ഗംഗാധരൻ നായർ