വീട്ടിലേക്ക് അതിക്രമിച്ച് കടന്നു കയറി കട്ടിലിന് അടിയിൽ കിടക്കുന്ന നായയെ ചൊറിയുന്ന ആമ. ഒരു തമാശയായി തുടങ്ങുന്ന തോണ്ടൽ ഒടുവിൽ കട്ടക്കലിപ്പിലേക്ക് മാറുന്ന കാഴ്ച.
രസകരമായ ഈ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ ആരിഫ് ഷെയ്ഖ് തന്റെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഈ വാടാപോടാ ബന്ധം ശ്രദ്ധേയമാകുന്നത്
ദൃശ്യങ്ങള്‍ തുടങ്ങുന്നിടത്ത് ഒരു വീടിനകത്തായി കട്ടിലിന് അടിയിലായി കിടക്കുന്ന നായയെ കാണാം. ഒരു ആമ അവിടേക്ക് എത്തുകയാണ്. എന്നാല്‍ ആമ നായയെ പ്രകോപിക്കുകയാണ്. സഹിക്കെട്ട നായ ആമയ്ക്കൊരു കടി കൊടുക്കുകയാണ്.
എന്നാല്‍ അതോടെ ആമ ദേഷ്യത്തിലാവുകയാണ്. അത് നായയെ ആക്രമിക്കാന്‍ പിന്നെയും ശ്രമിക്കുകയാണ്. നായ നോട്ടം മാറ്റുമ്പോള്‍ കടിക്കാനുള്ള തയാറെടുപ്പിലാണ് ആമ.
നായ ശാന്തനായി മുഖം താഴ്ത്തി കിടക്കുമ്പോള്‍ ആമ ഒരു കടി നല്‍കുകയാണ്. ആ കടിയോടെ നായയും കലിപ്പാവുകയാണ്. ദൃശ്യങ്ങളില്‍ ആമയെ പലവട്ടം നായ കടിക്കുന്നതായി കാണാം. ഏതായാലും ആമയ്ക്ക് ജീവന് നഷ്ടമാകുന്നില്ല.
വീഡിയോ തീരുന്നിടത്ത് നായ ശാന്തനായി കിടക്കുന്നതായി കാണാം. എന്നാല്‍ അപ്പോഴും നായയെ ശല്യപ്പെടുത്താനായി നില്‍ക്കുകയാണ് ആമ.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകള്‍ ലഭിക്കുന്നുണ്ട്. അവര്‍ കളിക്കുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കളി കാര്യമായിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞുവയ്ക്കുന്നു.