കടലാമകളുടെ എണ്ണം ദിനംപ്രതി കുറയുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്തത്. കടലാമകളുടെ മുട്ടശേഖരം കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികമാണ് മഹാരാഷ്ട്ര വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. അവർക്ക് “കസവ് പുരസ്കാർ’ നല്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയുടെ തീരങ്ങളിൽ കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ വന്നിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇവിടേക്ക് ആമകൾ മുട്ടയിടാൻ എത്തുന്നില്ല. അതാണ് മുട്ടകൾ കണ്ടെത്തുന്നവർക്ക് പാരിതോഷികം നല്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽപ്പെട്ടവയാണ് കടലാമകളും. അവയെ കൊല്ലുന്നതും മുട്ടകൾ നശിപ്പിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിയമം ലംഘിച്ചാൽ 24,000 രൂപ പിഴയും ഏഴു വർഷം തടവുമാണു ശിക്ഷ.