ബിസിസിഐയ്ക്ക് തിരിച്ചടി: കൊച്ചിന്‍ ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു പുറത്താക്കപ്പെട്ട കൊച്ചിന്‍ ടസ്‌കേഴ്‌സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ആര്‍ബിട്രേഷന്‍ ഫോറം നിശ്ചയിച്ച 550 കോടി രൂപ ബിസിസിഐ കൊച്ചിന്‍ ടസ്‌കേഴ്‌സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാലാണ് തുക നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് ആര്‍ബിട്രേഷന്‍ ഫോറം വിധിക്കുന്നത്.

പണം മടക്കിനല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. 2011ലാണ് കൊച്ചിന്‍ ടസ്‌കേഴ്‌സിനെ വാര്‍ഷിക ബാങ്ക് ഗ്യാരന്റി തുക നല്‍കിയില്ല എന്ന പേരില്‍ ഐപിഎലില്‍നിന്ന് ബിസിസിഐ പുറത്താക്കിയത്.

 

Related posts