ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. കൗണ്‍സിലിംഗിനിടെയാണ് കുട്ടിയിൽ നിന്നും പീഡനവിവരം പുറത്തറിയുന്നത്. ട്യൂഷനുപോയ വീട്ടിൽ വച്ചാണ് പീഡനം നടന്നതായി പറയുന്നത്. തൃക്കുന്നപ്പുഴ സ്വദേശി പ്രസാദി (52)നെതിരെ സംഭവത്തിൽ കേസെടുത്തു.
പീഡനം വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ മകളുടെ അടുത്താണ് കുട്ടി ട്യൂഷന് പോയിക്കൊണ്ടിരുന്നത്.
ട്യൂഷൻ ടീച്ചറായ പ്രതിയുടെ മകൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പീഡനം നടന്നതായി പറയുന്നത്. ബന്ധുക്കളിൽ നിന്നും വിവരം അറിഞ്ഞ പോലീസ് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തശേഷം കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ അന്വേഷണം ഉൗർജിതമാക്കിയതായി തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു.