താ​പ​നി​ല വാ​യി​ക്കു​ന്ന​തി​നി​ടെ ബോ​ധ​ര​ഹി​ത​യാ​യി ദൂ​ര​ദ​ർ​ശ​ൻ അ​വ​താ​ര​ക; വീ​ഡി​യോ വൈ​റ​ൽ

ചൂ​ട്ടു​പൊ​ള്ളു​ന്ന ചൂ​ടാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തെ താ​പ​നി​ല​യു​ടെ നി​ര​ക്ക് വാ​ർ​ത്ത​യി​ൽ പ​റ​യു​ന്ന​തി​നി​ടെ അ​വ​താ​ര​ക ക​ഠി​ന​മാ​യ ചൂ​ട് കാ​ര​ണം ര​ക്ത​സ​മ്മ​ർ​ദം താ​ഴ്ന്ന് ബോ​ധ​ര​ഹി​ത​യാ​യി വീ​ഴുന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ദൂ​ര​ദ​ര്‍​ശ​ന്‍ കൊ​ല്‍​ക്ക​ത്ത സെ​ക്ഷ​ന്‍ അ​വ​താ​ര​ക ലോ​പാ​മു​ദ്ര സി​ന്‍​ഹ​യാ​ണ് താ​പ​നി​ല അ​പ്ഡേ​റ്റു​ക​ള്‍ വാ​യി​ക്കു​ന്ന​തി​നി​ടെ​ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ​ത്. ‘ടെ​ലി പ്രോം​പ്റ്റ​ര്‍ മാ​ഞ്ഞു, ഞാ​ന്‍ ബ്ലാ​ക്ക് ഔ​ട്ടാ​യി, ബോ​ധ​ര​ഹി​ത​യാ​യി വീ​ണു’​എ​ന്നാ​ണ് ഇ​വ​ര്‍ ഫെ​യ്സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ത​ന്‍റെ 21 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ പ്ര​ക്ഷേ​പ​ണ​ത്തി​നി​ടെ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല, എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന ദി​വ​സം വാ​ർ​ത്ത വാ​യി​ച്ച് തു​ട​ങ്ങി പ​തി​ന​ഞ്ച് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ തൊ​ണ്ട ഉ​ണ​ങ്ങു​ന്ന പോ​ലെ തോ​ന്നി, തു​ട​ർ​ന്ന് വി​ഷ്വ​ൽ​സും സ്റ്റോ​റി​യും ഓ​ൺ എ​യ​ർ പോ​വു​ന്ന​തി​നി​ടെ ഫ്ലോ​ർ മാ​നേ​ജ​രോ​ട് വെ​ള്ളം ത​രാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഹോ​ൾ​ഡ് ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം കു​ടി​ക്കാ​നു​ള്ള സ​മ​യം കി​ട്ടി​യി​ല്ലെ​ന്നും ലോ​പ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ബു​ള്ള​റ്റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് ലോ​പ വെ​ള്ളം കു​ടി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ അ​പ്ഡേ​റ്റ് പ​റ​യു​ന്ന​തി​നി​ടെ ടെ​ലി പ്രോം​പ്റ്റ​ർ മാ​ഞ്ഞ് പോ​കു​ന്ന​ത് പോ​ലെ തോ​ന്നി​യെ​ന്നും പി​ന്നാ​ലെ താ​ൻ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യാ​യി​രു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

 

 

Related posts

Leave a Comment